Central Railway Recruitment 2024: ജോലി അന്വേഷിക്കുന്നവരാണോ? എങ്കില്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ മികച്ച അവസരം
Job Vacancy in Central Railway: സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 2424 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ദിനംപ്രതി നിരവധി അവസരങ്ങളാണ് വിവിധ തൊഴില്‍ മേഖലയില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആകെ 2424 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുള്ള ട്രേഡുകള്‍
- ഫിറ്റര്‍
- വെല്‍ഡര്‍
- കാര്‍പെന്റര്‍
- പെയിന്റര്‍ (ജനറല്‍)
- ടെയ്‌ലര്‍ (ജനറല്‍)
- ഇലക്ട്രീഷ്യന്‍
- മെഷിനിസ്റ്റ്
- പ്രോഗ്രാമിങ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്
- മെക്കാനിക്ക് ഡീസല്‍
- ടേണര്‍
- വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്)
- ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്
- ലബോറട്ടറി അസിസ്റ്റന്റ് (സിപി)
- ഇലക്ട്രോണിക്‌സ് മെക്കാനിക്ക്
- ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍
- മെക്കാനിക്ക് മെഷീന്‍ ടൂള്‍സ് മെയിന്റനന്‍സ്
- കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്
- മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍)
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ് സിസ്റ്റം മെയിന്റനന്‍സ്
Also Read: Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം
യോഗ്യത
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം
ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി) അല്ലെങ്കില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി അല്ലെങ്കില്‍ എസ്‌സിവിടി)
പ്രായപരിധി
15 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
സ്റ്റൈപ്പന്റ്- 7000 രൂപ
തിരഞ്ഞെടുക്കല്‍
പത്താം ക്ലാസ്, ഐടിഐ എന്നീ പരീക്ഷകളുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുക.
ഫീസ്
100 രൂപയാണ് അപേക്ഷിക്കുന്നതിനുള്ള ഫീസ്, ഓണ്‍ലൈനായി വേണം അടയ്ക്കാന്‍. പട്ടികവിഭാഗം, ഭിന്നശേഷിക്കാന്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.