AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPCB Recruitment 2025: 1,77,000 വരെ ശമ്പളം, 69 ഒഴിവുകൾ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

Central Pollution Control Board Recruitment 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

CPCB Recruitment 2025: 1,77,000 വരെ ശമ്പളം, 69 ഒഴിവുകൾ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്Image Credit source: Facebook
nandha-das
Nandha Das | Updated On: 16 Apr 2025 12:50 PM

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ്, എംടിഎസ് തുടങ്ങിയ തസ്തികകളുൾപ്പെടെ ആകെ 69 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിയൂ. രണ്ട് മണിക്കൂർ ദൈർഖ്യം വരുന്ന പരീക്ഷയ്ക്ക് 1,000 രൂപയും ഒരു മണിക്കൂർ ദൈർഖ്യം വരുന്ന പരീക്ഷയ്ക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. അപേക്ഷാ ഫോമിനൊപ്പം സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് അപേക്ഷകർ ഇവ ഹാജരാക്കേണ്ടതുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് സിപിസിബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

തസ്തിക – ശമ്പളം – ഒഴിവുകൾ – പ്രായപരിധി:

1. ശാസ്ത്രജ്ഞൻ ‘ബി’
ശമ്പളം: 56,100 – 1,77,500 രൂപ
ഒഴിവുകൾ: 22
ഉയർന്ന പ്രായപരിധി: 35

2. അസിസ്റ്റന്റ് ലോ ഓഫീസർ
ശമ്പളം: 44,900 – 1,42,400 രൂപ
ഒഴിവുകൾ: 1
ഉയർന്ന പ്രായപരിധി: 30

3. സീനിയർ ടെക്നിക്കൽ
ശമ്പളം: 44,900 – 1,42,400 രൂപ
ഒഴിവുകൾ: 2
ഉയർന്ന പ്രായപരിധി: 30

4. സീനിയർ സയന്റിഫിക് അസിസ്റ്റന്റ്
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 4
ഉയർന്ന പ്രായപരിധി: 30

5. ടെക്നിക്കൽ സൂപ്പർവൈസർ
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 5
ഉയർന്ന പ്രായപരിധി: 30

6. അസിസ്റ്റന്റ്
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 4
ഉയർന്ന പ്രായപരിധി: 30

7. അക്കൗണ്ട്സ് അസിസ്റ്റന്റ്
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 2
ഉയർന്ന പ്രായപരിധി: 30

8. ജൂനിയർ ട്രാൻസ്ലേറ്റർ
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 1
ഉയർന്ന പ്രായപരിധി: 30

9. സീനിയർ ഡ്രാഫ്റ്റ്സ്മാൻ
ശമ്പളം: 35,400 – 1,12,400 രൂപ
ഒഴിവുകൾ: 1
ഉയർന്ന പ്രായപരിധി: 30

10. ജൂനിയർ ടെക്നീഷ്യൻ
ശമ്പളം: 25,500 – 81,100 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

11. സീനിയർ ലബോറട്ടറി അസിസ്റ്റന്റ്
ശമ്പളം: 25,500 – 81,100 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

12. അപ്പർ ഡിവിഷൻ ക്ലാർക്ക്
ശമ്പളം: 25,500 – 81,100 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

13. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-II
ശമ്പളം: 25,500 – 81,100 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

14. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II
ശമ്പളം: 25,500 – 81,100 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

15. ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്
ശമ്പളം: 19,900 – 63,200 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

16. ലോവർ ഡിവിഷൻ ക്ലാർക്ക്
ശമ്പളം: 19,900 – 63,200 രൂപ
ഒഴിവുകൾ: 2
പ്രായപരിധി: 18 നും 27 നും ഇടയിൽ

17. ഫീൽഡ് അറ്റൻഡന്റ്
ശമ്പളം: 18,000 – 56,900 രൂപ
ഒഴിവുകൾ: 1
പ്രായപരിധി: 18 നും 27 നും ഇടയിൽ

18. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
ശമ്പളം: 18,000 – 56,900 രൂപ
ഒഴിവുകൾ: 3
പ്രായപരിധി: 18 നും 27 നും ഇടയിൽ

സിപിസിബി റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?

  • സിപിസിബിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://cpcb.nic.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘ജോബ്സ്’ എന്നത് തിരഞ്ഞെടുത്ത് ‘സിപിസിബി ഇൻവൈറ്റ്‌സ് അപ്ലിക്കേഷൻസ് ഫോർ റിക്രൂട്ട്മെന്റ്’ എന്നതിന് നേരെയുള്ള ‘ഡയറക്റ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇനി തുറന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.
  • തുടർന്ന് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.