CMFRI Recruitment: പരീക്ഷയില്ലാതെ ജോലി, 30,000 വരെ ശമ്പളം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
Central Marine Fisheries Research Institute Recruitment 2025: ഇൻ്റർവ്യൂ തീയതി പ്രകാരം അപേക്ഷകർ 21 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും.

തിരുവനന്തപുരം: കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജോലി നേടാൻ അവസരം. യംഗ് പ്രൊഫഷണൽ -I തസ്തികയിലെ ഒഴിവിലേക്ക് സിഎംഎഫ്ആർഐ അപേക്ഷ ക്ഷണിച്ചു. ആകെ രണ്ടു ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനലത്തിലായിരിക്കും നിയമനം. നിയമനത്തിനായുള്ള അഭിമുഖം 2025 ഏപ്രിൽ 22ന് രാവിലെ 10 മണിക്ക് നടക്കും.
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് മറൈൻ ഫിൻഫിഷ് ഹാച്ചറി ഓപ്പറേഷൻ, ബ്രൂഡ്‌സ്റ്റോക്ക് മാനേജ്‌മെന്റ്, മറൈൻ ഫിൻഫിഷുകളുടെ ലാർവ വളർത്തൽ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ് അക്വാകൾച്ചർ/നീന്തൽ, ഡൈവിംഗ് കഴിവുകൾ (മത്സ്യങ്ങളുടെ കടൽ കൂട് പരിപാലനം) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന.
ഇൻ്റർവ്യൂ തീയതി പ്രകാരം അപേക്ഷകർ 21 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, സ്കാൻ ചെയ്ത സർട്ടിഫിക്കറ്റ് പകർപ്പുകളും 2025 ഏപ്രിൽ 15നകം cmfrivizhinjam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഇതിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ പ്രസ്തുത വിവരം ഇമെയിൽ മുഖേന അറിയിക്കുന്നതാണ്.
ALSO READ: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം
അറിയിപ്പ് ലഭിച്ചവർ മാത്രം അഭിമുഖത്തിനായി നിശ്ചിത തീയതിയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഹാജരാവുക. പൂർണ്ണമായും താത്കാലികാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷ സംബന്ധിച്ച് സംശയമുള്ളവർ 0471-2480224 എന്ന നമ്പറിൽ ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ www.cmfri.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.