CMD Recruitment 2024: സർക്കാർ കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 25,000 രൂപ വരെ ശമ്പളം

CMD Custom Relation Assistant Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 4.

CMD Recruitment 2024: സർക്കാർ കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 25,000 രൂപ വരെ ശമ്പളം

Representational Image (Image Credits: GCShutter/ Getty Images Creative)

nandha-das
Updated On: 

27 Oct 2024 08:10 AM

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സെന്റർ ഫോർ മാനേജ്‌മന്റ് ഡവലപ്മെന്റ് (CMD) കസ്റ്റമർ റിലേഷൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 20 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 4.

യോഗ്യത

അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും EEE/ ECE / CS എന്നിവയിൽ ഏതിലെങ്കിലും ഒന്നിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
കോൾ സെന്ററിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം.

ശമ്പളം

20000 മുതൽ 25000 രൂപ വരെ.

ഒരു ഷിഫ്റ്റിന് 955 രൂപ വീതം. (8 മണിക്കൂറാണ് ഒരു ഷിഫ്റ്റ്)

പ്രായപരിധി

ഉയർന്ന പ്രായപരിധി 40 വയസാണ്.

ALSO READ: നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ 500 ഒഴിവുകൾ, 40000 വരെ ശമ്പളം; എങ്ങനെ അപേക്ഷിക്കാം?

അപേക്ഷ ഫീസ്

കേരളം സിഎംഡി റിക്രൂട്ട്മെന്റിന് അപേക്ഷ നൽകാൻ ഫീസ് ആവശ്യമില്ല.

തിരഞ്ഞെടുപ്പ്

പ്രമാണ പരിശോധന (Document Verification) പൂർത്തിയായാൽ എഴുത്ത് പരീക്ഷയുണ്ടാകും. തിരഞ്ഞെടുക്കപെടുന്നവർക്ക് വ്യക്തിഗത അഭിമുഖം നടത്തും. ഇതിലൂടെയാണ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

  • സെന്റർ ഫോർ മാനേജ്‌മന്റ് ഡവലപ്മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in സന്ദർശിക്കുക.
  • ഹോം പേജിലെ റിക്രൂട്ടമെന്റ്/ കരിയർ എന്നതിൽ ‘കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് ജോബ് നോട്ടിഫിക്കേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • തുടർന്ന്, ഓൺലൈൻ അപ്ലിക്കേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, സ്കാൻ ചെയ്ത രേഖകൾ അപ്ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്താം.
  • അപേക്ഷയുടെ ഒരു കോപ്പി ഭാവി അവശങ്ങൾക്കായി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
Kochi Metro Rail Recruitment 2025: എൻജിനീയറിങ് കഴിഞ്ഞവരാണോ? എങ്കിൽ 1,40,000 വരെ ശമ്പളത്തോടെ ജോലി നേടാം; കൊച്ചി മെട്രോയിൽ അവസരം
CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ
IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്
Patanjali University : പുരാതന പാരമ്പ്യരവും ആധുനികതയും സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ നയം; പതഞ്ജലി സർവകലാശാലയിലെ കോഴ്സുകൾ ഇവയാണ്
Indian Army Agniveer Recruitment 2025: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണോ? കരസേനയിൽ അഗ്നിവീറാകാം, 30,000 ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
PM Internship Scheme 2025 : അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ