5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

KEAM 2024 Result : കീം എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ 100ൽ 87 പേരും ആൺകുട്ടികൾ

Kerala KEAM Engineering Rank List 2024 : 79044 പേർ കീം പരീക്ഷയിൽ 58340 പേരാണ് യോഗ്യത നേടിയത്. 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.

KEAM 2024 Result : കീം എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ 100ൽ 87 പേരും ആൺകുട്ടികൾ
Follow Us
jenish-thomas
Jenish Thomas | Updated On: 11 Jul 2024 16:16 PM

തിരുവനന്തപുരം : സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ കീം 2024ൻ്റെ (KEAM 2024) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ ബിന്ദു വാർത്തസമ്മേളനത്തിലൂടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ചരിത്രത്തിൽ ആദ്യമായി ഇത്തവണ കീം പരീക്ഷ പൂർണമായിട്ടും ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 87 പേരും ആൺകുട്ടികളാണ്. പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ വെബ്സൈറ്റിൽ കയറി ഫലം അറിയാൻ സാധിക്കുന്നതാണ്.

പരീക്ഷ നടന്ന ഒരു മാസത്തിന് ശേഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കീം റാങ്ക് ലിസ്റ്റ് പുറത്ത് വിടുന്നത്. ജൂൺ അഞ്ച് മുതൽ പത്ത് വരെയായിരുന്നു കീ പരീക്ഷ. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തണ ആദ്യമായിട്ടാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഓൺലൈനായി സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമെ ഡൽഹി, മുംബൈ ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെച്ചാണ് സിഇഇ പരീക്ഷ സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷത്തെക്കാളും ഇത്തവണ റാങ്ക് പട്ടികയിൽ ഇടം നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായി. 79044 വിദ്യാർഥികളാണ് ഇത്തവണ കീ പരീക്ഷ എഴുതിയത്. അതിൽ 58340 പേർ യോഗ്യത നേടി. 52500 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ വർഷത്തെക്കാളും 4261 പേരാണ് യോഗ്യത നേടിയവരുടെ കണക്കിൽ ഉണ്ടായ വർധന. റാങ്ക് പട്ടികയിലുള്ളവരുടെ കണക്കിൽ 2829 പേരുടെ വർധനവുണ്ടായി.

റാങ്ക് പട്ടികയിൽ ആദ്യ 100 സ്ഥാനങ്ങളിൽ ആൺകുട്ടികളുടെ മേൽക്കൈയാണ് കാണാൻ ഇടയായത്. ആദ്യ 100 സ്ഥാനങ്ങളിൽ 87 പേരും ആൺകുട്ടികളാണ്. 13 പെൺകുട്ടികൾക്ക് മാത്രമെ ആദ്യ 100ൽ സ്ഥാനം നേടാനായത്.

കീം പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം

പ്രവേശനം പരീക്ഷ കമ്മീഷ്ണറുടെ (സിഇഇ) വെബ്സൈറ്റിൽ കയറി പരീക്ഷ ഫലം അറിയാൻ സാധിക്കുന്നത്

1. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ആദ്യം പ്രവേശിക്കുക.

2. ഹോം പേജിലെ KEAM 2024- Candidate എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. തുടർന്ന് തുറന്ന് വരുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും അസെസ്സ് കോഡും നൽകി ലോഗിൻ ചെയ്യുക

4. KEAM RESULT 2024 എന്നതിൽ ക്ലിക്ക് ചെയ്യുക

5. ശേഷം ലഭിക്കുന്ന പേജിൽ നിങ്ങളുടെ ഫലം അറിയാൻ സാധിക്കുന്നതാണ്

6. ഭാവി ആവശ്യങ്ങൾക്കായി ഫലത്തിൻ്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

Updating…

Latest News