CBSE Recruitment : സിബിഎസ്ഇയില്‍ അവസരം; ജൂനിയര്‍ അസിസ്റ്റന്റ്, സൂപ്രണ്ട് തസ്തികകളില്‍ ഒഴിവ്; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടത്
CBSE Junior Assistant, Superintendent Recruitment : സിബിഎസ്ഇയില്‍ വിവിധ വിഭാഗങ്ങളില്‍ നിരവധി ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവരെ റീജിയണല്‍, സെന്റര്‍ ഓഫ് എക്സ്ലന്‍സ് ഓഫീസുകളില്‍ നിയമിക്കും. തിരുവനന്തപുരം, അജ്മീര്‍, അലഹബാദ്, ഭുവനേശ്വര്‍, ഭോപ്പാല്‍, ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ഡെല്‍ഹി, ദുബായ്, ഗുവാഹത്തി, നോയിഡ, പാട്‌ന, പഞ്ച്കുല, പൂനെ, വിജയവാഡ, റായ്ബറേലി എസിസിപിഡി എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമാകും നിയമനം ലഭിക്കുന്നത്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനി(സിബിഎസ്ഇ)ല്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ട്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. സൂപ്രണ്ട് തസ്തികയില്‍ ആകെ 142 ഒഴിവുണ്ട്. എസ്‌സി-21, എസ്ടി-10, ഒബിസി എന്‍സിഎല്‍-38, ഇഡബ്ല്യുഎസ്-14, യുആര്‍-59 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. പിഡബ്ല്യുബിഡി കാറ്റഗറിക്ക് ആറു ഒഴിവുകളുണ്ട്. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 70 ഒഴിവുകളാണുള്ളത്. എസ്‌സി-09, എസ്ടി-09, ഒബിസി എന്‍സിഎല്‍-34, ഇഡബ്ല്യുഎസ്-13, യുആര്‍-05 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ ഒഴിവുകള്‍. പിഡബ്ല്യുബിഡിയില്‍ രണ്ടും, ഇഎസ്എമ്മില്‍ ഏഴും ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവരെ ബോര്‍ഡിന്റെ ഏതെങ്കിലും റീജിയണല്‍, സെന്റര്‍ ഓഫ് എക്സ്ലന്‍സ് ഓഫീസുകളില്‍ നിയമിക്കും.. തിരുവനന്തപുരം, അജ്മീര്‍, അലഹബാദ്, ഭുവനേശ്വര്‍, ഭോപ്പാല്‍, ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ഡെല്‍ഹി, ദുബായ്, ഗുവാഹത്തി, നോയിഡ, പാട്‌ന, പഞ്ച്കുല, പൂനെ, വിജയവാഡ, റായ്ബറേലി എസിസിപിഡി എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമാകും നിയമനം ലഭിക്കുന്നത്.
ജനുവരി രണ്ട് മുതല്‍ 31 വരെ അപേക്ഷിക്കാം. സൂപ്രണ്ട് തസ്തികയില്‍ 30 വയസ് വരെയും, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 27 വയസ് വരെയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ കാറ്റഗറികളിലുള്ളവര്‍ക്ക് ബന്ധപ്പെട്ട ചടങ്ങള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
സൂപ്രണ്ട് തസ്തികയിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടാകണം. വിന്‍ഡോസ്, എംഎസ് ഓഫീസ്, ഡാറ്റബേസ്, ഇന്റര്‍നെറ്റ് എന്നിവയില്‍ അറിവുണ്ടാകണം. പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടായിരിക്കും. ടൈപ്പിങ് ടെസ്റ്റുമുണ്ടായിരിക്കും.
12-ാം ക്ലാസ് യോഗ്യതയോ, തതുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയും, ടൈപ്പിങ് ടെസ്റ്റുമുണ്ടായിരിക്കും. അണ്‍റിസര്‍വ്ഡ്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 800 രൂപയാണ് പരീക്ഷാ ഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് ഫീസില്ല.
സൂപ്രണ്ട് തസ്തികയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ടയര്‍ 1 പരീക്ഷയില്‍ കറന്റ് അഫയേഴ്‌സ്/ജനറല്‍ അവയര്‍നസ്, ജനറല്‍ മെന്റല്‍ എബിലിറ്റി/ജനറല്‍ ഇന്റലിജന്‍സ്/ലോജിക്കല്‍ റീസണിങ് & അനലിറ്റിക്കല്‍ എബിലിറ്റി, അരിതമെറ്റിക്കല്‍ & ന്യൂമെറിക്കല്‍ എബിലിറ്റി/ഡാറ്റ ഇന്റര്‍പ്രട്ടേഷന്‍, ജനറല്‍ ഹിന്ദി/ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി വിഭാഗങ്ങളില്‍ നിന്ന് ചോദ്യമുണ്ടാകും. ഓരോ വിഭാഗത്തിലും 30 വീതം ചോദ്യങ്ങളും, 90 വീതം മാര്‍ക്കുമുണ്ടാകും. ആകെ 150 ചോദ്യങ്ങളുണ്ടാകും. 450 ആണ് പരമാവധി മാര്‍ക്ക്.
Read Also : പിഎസ്‍സി വിളിക്കുന്നു, കേരള പോലീസിൽ എസ്ഐ ആകാം; 95,600 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
രണ്ടാം ഘട്ട പരീക്ഷയില്‍ കറന്റ് അഫയേഴ്‌സ് (ഒബ്ജക്ടീവില്‍ 10 ചോദ്യവും 30 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), ഇന്ത്യന്‍ ഹിസ്റ്ററി & കള്‍ച്ചര്‍ (ഒബ്ജക്ടീവില്‍ 04 ചോദ്യവും 12 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), ഇന്ത്യന്‍ ഇക്കോണമി (ഒബ്ജക്ടീവില്‍ 04 ചോദ്യവും 12 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), ഇന്ത്യന്‍ ജോഗ്രഫി (ഒബ്ജക്ടീവില്‍ 04 ചോദ്യവും 12 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), സയന്‍സ് & ടെക്‌നോളജി (ഒബ്ജക്ടീവില്‍ 04 ചോദ്യവും 12 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), കണ്‍സെപ്റ്റ്‌സ്/ ഇഷ്യൂഡ് & ഡൈനാമിക്‌സ് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ഒബ്ജക്ടീവില്‍ 08 ചോദ്യവും 24 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), ഭരണഘടന/പോളിറ്റി/ഗവേണന്‍സ് (ഒബ്ജക്ടീവില്‍ 08 ചോദ്യവും 24 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും), ഇംഗ്ലീഷ് (ഒബ്ജക്ടീവില്‍ 08 ചോദ്യവും 24 മാര്‍ക്കും, ഡിസ്‌ക്രിപ്ടീവില്‍ നാല് ചോദ്യവും 20 മാര്‍ക്കും) ഉണ്ടായിരിക്കും. ഒബ്ജക്ടീവ് പരീക്ഷയില്‍ ആകെ 50 ചോദ്യമുണ്ടാകും. പരമാവധി മാര്‍ക്ക് 150. ഡിസ്‌ക്രിപ്ടീവില്‍ 30 ചോദ്യവും 150 മാര്‍ക്കുമുണ്ടാകും. അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ https://www.cbse.gov.in/cbsenew/recruitment.html എന്ന ലിങ്കില്‍ ലഭ്യമാണ്. ഇത് വായിച്ച് മനസിലാക്കിയിട്ട് വേണം അപേക്ഷിക്കാന്‍.