5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Board Exam: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കിയത്. അത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്ന കാര്യം ഉറപ്പാണ് മാത്രമല്ല, ഓരോ പരീക്ഷകള്‍ തമ്മിലുള്ള കൃത്യമായ ദിവസങ്ങളുടെ ഇടവേളയും പാലിക്കുന്നുണ്ട്. വിവിധ പ്രവേശന പരീക്ഷകളുടെ തീയതികള്‍ കണക്കിലെടുത്താണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ തീയതി തീരുമാനിച്ചിരിക്കുന്നത്.

CBSE Board Exam: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (Image Credits: Sunil Saxena/IT via Getty Images)
shiji-mk
Shiji M K | Updated On: 20 Nov 2024 23:36 PM

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ചു.
ഫെബ്രുവരി 15 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. പത്താം ക്ലാസുകാരുടെ പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷ അവസാനിക്കുന്നത് ഏപ്രില്‍ നാലിനാണ്. പരീക്ഷ നടക്കുന്നതിനും 86 ദിവസം മുമ്പാണ് ഇത്തവണ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ഷെഡ്യൂള്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 23 ദിവസം മുമ്പായിരുന്നു പരീക്ഷ ടൈം ടേബിള്‍ പുറത്തുവിട്ടിരുന്നത്.

ഇംഗ്ലീഷ് ആണ് പത്താം ക്ലാസുകാര്‍ക്ക് ആദ്യം പരീക്ഷ എഴുതേണ്ട വിഷയം. സംരംഭകത്വം എന്ന വിഷയമാണ് പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ആദ്യ പരീക്ഷയായി വരുന്നത്. ഓരോ വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡ് സിബിഎസ്ഇ പുറത്തിറക്കും. ഓരോ വിദ്യാര്‍ഥിയ്ക്കുമുള്ള പരീക്ഷയുടെ വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടാകുന്നതാണ്.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കിയത്. അത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്ന കാര്യം ഉറപ്പാണ് മാത്രമല്ല, ഓരോ പരീക്ഷകള്‍ തമ്മിലുള്ള കൃത്യമായ ദിവസങ്ങളുടെ ഇടവേളയും പാലിക്കുന്നുണ്ട്. വിവിധ പ്രവേശന പരീക്ഷകളുടെ തീയതികള്‍ കണക്കിലെടുത്താണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ തീയതി തീരുമാനിച്ചിരിക്കുന്നത്.

Also Read: CBSE Board Exam: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്ത് മണിക്കാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകള്‍ക്കും ഇതേ സമയക്രമമായിരിക്കും പിന്തുടരുന്നത്. പരീക്ഷകളുടെ ദൈര്‍ഘ്യം ഓരോ വിഷയം അനുസരിച്ച് വ്യത്യാസപ്പെടും. വിഷയത്തിന്റെ ആവശ്യകത അനുസരിച്ച് രണ്ട് മണിക്കൂര്‍ മൂന്ന് മണിക്കൂര്‍ പരീക്ഷകള്‍ നീണ്ടുപോകും. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷയ്ക്ക് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ടൂറിസം, ഡാന്‍സ്, തൊഴിലധിഷ്ഠിത വിഷയങ്ങള്‍ എന്നിവയ്ക്കാണ് 2 മണിക്കൂറാണുള്ളത്. ഒരു ദിവസം രണ്ട് പരീക്ഷകള്‍ വെച്ച് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കുന്നുണ്ട്.

പത്താം ക്ലാസുകാര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. പന്ത്രണ്ടാം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15നുമാണ് ആരംഭിക്കുക. പന്ത്രണ്ടാം ക്ലാസുകാരുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുറത്തുള്ള സ്‌കൂളില്‍ നിന്നെത്തുന്ന അധ്യാപകരുടെ നേതൃത്വത്തിലാണ് നടക്കുക. എന്നാല്‍ പത്താം ക്ലാസുകാരുടെ പ്രാക്ടിക്കല്‍ പരീക്ഷ സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്.

പരീക്ഷയുടെ ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഇപ്രകാരം

  1. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദര്‍ശിക്കുക
  2. ഹോം പേജില്‍ കാണുന്ന മെയിന്‍ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യാം
  3. പുതിയ പേജ് ഇപ്പോള്‍ ഓപ്പണായി വരും. ഇതില്‍ ഡേറ്റ് ഷീറ്റ് ഫോര്‍ ക്ലാസ് 10 12 ഫോര്‍
  4. ബോര്‍ഡ് എക്‌സാമിനേഷന്‍ 2025 എന്നതില്‍ ക്ലിക്ക് ചെയ്യാം
  5. ഇത് നിങ്ങളെ ഒരു പിഡിഎഫിലേക്ക് നയിക്കും. ഇതില്‍ നിങ്ങള്‍ക്ക് പരീക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.