AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Board Exam Result: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം എപ്പോൾ, എങ്ങനെ അറിയാം?

CBSE Class 10th and 12th Results 2025: ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിലായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടന്നത്. ഈ വർഷം 24.12 ലക്ഷം വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 17.88 ലക്ഷം വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും എഴുതി.

CBSE Board Exam Result: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം എപ്പോൾ, എങ്ങനെ അറിയാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 27 Apr 2025 17:40 PM

പരീക്ഷാകാലം കഴിഞ്ഞ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിലായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടന്നത്. ഈ വർഷം 24.12 ലക്ഷം വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 17.88 ലക്ഷം വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും എഴുതി.

മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, ഇത്തവണയും സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലങ്ങൾ മെയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സെൻട്രൽ ബോർഡ് 10, 12 ക്ലാസുകളിലെ ഫലങ്ങൾ ഒരേ ദിവസം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in സന്ദർശിക്കുക.

കഴിഞ്ഞ മൂന്ന് വർഷമായി, 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ സാധാരണയായി മെയ് രണ്ടാം വാരത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. 2024-ൽ മെയ് 12നാണ് ഫലം പ്രഖ്യാപിച്ചതെങ്കിൽ, 2023-ൽ മെയ് 12നായിരുന്നു ഫലം പ്രഖ്യാപിച്ചത്. എന്നാൽ, 2022ൽ കോവിഡ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങൾ കാരണം ഫലപ്രഖ്യാപനം വൈകി ജൂലൈ 22നായിരുന്നു. 2024ൽ രജിസ്റ്റർ ചെയ്ത 16.8 ലക്ഷം വിദ്യാർത്ഥികളിൽ 16.6 ലക്ഷം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി. ഇതിൽ 14.5 ലക്ഷം വിദ്യാർത്ഥികൾ വിജയിച്ചു. 87.33 ആയിരുന്നു വിജയശതമാനം.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/ കോൾ, ഉമാംഗ്‌ മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിട്ടുണ്ടെങ്കിൽ വിദ്യാർത്ഥിയെ വിജയിച്ചതായി പ്രഖ്യാപിക്കും.

ALSO READ: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഏപ്രിലിൽ പുറത്ത് വിടില്ല; പ്ലസ് ടു ഫലം വൈകും

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?

  • സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘CBSE 10th Result 2025’ അല്ലെങ്കിൽ ‘CBSE 12th Result 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വിദ്യാർഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • സിബിഎസ്ഇ ഫലം 2025 സ്ക്രീനിൽ ദൃശ്യമാകും. സ്കോർകാർഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യുക.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.