CBSE board exams: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ; 2025-26 മുതൽ പ്രാബല്യത്തിലോ?

കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഇങ്ങനൊരു രീതി ആവിഷ്കരിക്കുന്നത്.

CBSE board exams: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ; 2025-26 മുതൽ പ്രാബല്യത്തിലോ?
Published: 

27 Apr 2024 10:49 AM

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ബി​​​​എ​​​​സ്ഇ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ നടത്താൻ ആരോചന. 2025-26 മു​​​​ത​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​ക്കാ​​​​നാണ് പദ്ധതിയിടുന്നത്. സമ്മർദ്ദം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഇങ്ങനൊരു രീതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പ​​​​രീ​​​​ക്ഷാ​​ന​​​​ട​​​​ത്തി​​​​പ്പു സം​​​​ബ​​​​ന്ധി​​​​ച്ച രൂ​​​​പ​​​​രേ​​​​ഖ ത​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം സി​​​​ബി​​​​എ​​​​സ്ഇ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ‌​​​​കിയിട്ടുണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, സെ​​​​മ​​​​സ്റ്റ​​​​ർ സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രാ​​​​നുള്ള ആലോചനകൾ നിലവിൽ ഇല്ലെന്നാണ് വിവരം. വർഷത്തിൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ വീ​​​​തം പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്രാ​​​​യോ​​​​ഗി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സ്കൂ​​​​ൾ പ്രി​​​​ൻ‌​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​മാ​​​​യും സി​​​​ബി​​​​എ​​​​സ്ഇ അ​​​​ധി​​​​കൃ​​​​ത​​​​ർ ച​​​​ർ​​​​ച്ച ചെ​​​​യ്യും. അ​​​​ടു​​​​ത്ത​​​​മാ​​​​സം​​​​ത​​​​ന്നെ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നാണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രാ​​​​ല​​​​യം നൽകുന്ന സൂചന.

നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​ക്കാ​​​​ദ​​​​മി​​​​ക് ക​​​​ല​​​​ണ്ട​​​​റി​​​​ൻറെ രീതിയിൽ ഒ​​​​രു ത​​​​വ​​​​ണ​​​​കൂ​​​​ടി എ​​​​ങ്ങ​​​​നെ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നാ​​​​കും എ​​​​ന്ന​​​​താ​​​​ണു പ്ര​​​​ധാ​​​​ന ​​വെ​​​​ല്ലു​​​​വി​​​​ളിയായി മുന്നിലുള്ളത്. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച പു​​​​തി​​​​യ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ടായിരുന്നു. പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​തി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​ഴി ക‍ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു മന്ത്രാലയം വ്യക്തമാക്കുന്നത്.

കൂടാതെ, 2024 ഫെബ്രുവരി 24ന്, 2025-26 അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് പ്രധാൻ പ്രസ്താവിച്ചിരുന്നു.

വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ