CBSE Board Exams: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ; ഹാള്‍ടിക്കറ്റ് എപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
CBSE Board Exams Admit Card: ഫെബ്രുവരി 15 മുതലാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ നാല് വരെയായിരിക്കും പരീക്ഷ. പത്ത്-പന്ത്രണ്ട് ക്ലാസുകളില്‍ നിന്നായി രാജ്യത്ത് ആകെ 44 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ എഴുതാന്‍ പോകുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍
പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്നതാണ്. സ്‌കൂളില്‍ നേരിട്ട് പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് തന്നെ ഹാള്‍ ടിക്കറ്റ് ലഭിക്കുന്നതാണ്.
ഫെബ്രുവരി 15 മുതലാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ നാല് വരെയായിരിക്കും പരീക്ഷ. പത്ത്-പന്ത്രണ്ട് ക്ലാസുകളില്‍ നിന്നായി രാജ്യത്ത് ആകെ 44 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ എഴുതാന്‍ പോകുന്നത്.
പരീക്ഷയുടെ സമയത്ത് പിന്തുടരേണ്ടതായ നിയമങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിബിഎസ്ഇ വ്യക്തമാക്കി. ഈ നിയമങ്ങളില്‍ ലംഘനം നടക്കപ്പെടുകയാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.



പരീക്ഷാ ഹാളിലേക്ക് എന്തെല്ലാം കൊണ്ടുപോകാം
- അഡ്മിറ്റ് കാര്‍ഡ് (ഹാള്‍ ടിക്കറ്റ്), സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സ്‌കൂളില്‍ നേരിട്ട് പോയി വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ കയ്യില്‍ കരുതണം.
- അഡ്മിറ്റ് കാര്‍ഡ്, വ്യക്തിത്വം തെളിയിക്കുന്ന രേഖ എന്നിവ പ്രൈവറ്റ് ആയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ കയ്യില്‍ കരുതണം.
- നീല അല്ലെങ്കില്‍ കറുപ്പ് മഷിയുള്ള പേന.
- അനലോഗ് വാച്ച്, ട്രാന്‍സ്പരന്റ് ആയിട്ടുള്ള വെള്ളക്കുപ്പി.
- മെട്രോ കാര്‍ഡ്, ബസ് പാസ്, പണം
ഹാളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്ത വസ്തുക്കള്‍
- ടെക്‌സ്റ്റ്- നോട്ട് ബുക്കുകള്‍
- മൊബൈല്‍ ഫോണ്‍, ഹെഡ്‌സെറ്റ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ
- ഹാന്‍ഡ് ബാഗ്, പേഴ്‌സ്, പൗച്ച്
ഇത്തരത്തിലുള്ള എന്തെങ്കിലും സാധനങ്ങള്‍ കയ്യിലുള്ള കണ്ടെത്തുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കുന്നു.
Also Read: CBSE Board Exams: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ; സെമസ്റ്റർ സംവിധാനവും പരിഗണനയിൽ
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദര്‍ശിക്കുക
- പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ലോഗിന്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
- ശേഷം നിങ്ങളുടെ സ്‌ക്രീനില്‍ സിബിഎസ്ഇ അഡ്മിറ്റ് കാര്‍ഡ് കാണാന്‍ സാധിക്കുന്നതാണ്.
- വിവരങ്ങള്‍ പരിശോധിച്ച ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം