5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CBSE Board Exam 2025: പത്താംക്ലാസ്സ്, പ്ലസ്ടുക്കാരുടെ ശ്രദ്ധയ്ക്ക്… സിബിഎസ്സി പ്രാക്ടിക്കൽ പരീക്ഷാത്തീയതികൾ എത്തി

CBSE Board Exam 2025, Class 10, 12 practical: ഓരോ വിഷയത്തിനും ആകെ 100 മാർക്ക് ഉണ്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. തിയറി, പ്രാക്ടിക്കൽ, പ്രോജക്ടുകൾ, ഇൻ്റേണൽ അസസ്‌മെൻ്റുകൾ എന്നിങ്ങനെയാണ് മാർക്ക് വിഭജനം.

CBSE Board Exam 2025: പത്താംക്ലാസ്സ്, പ്ലസ്ടുക്കാരുടെ ശ്രദ്ധയ്ക്ക്… സിബിഎസ്സി പ്രാക്ടിക്കൽ പരീക്ഷാത്തീയതികൾ എത്തി
പ്രതീകാത്മക ചിത്രം (Image courtesy : Getty images)
aswathy-balachandran
Aswathy Balachandran | Published: 24 Oct 2024 14:01 PM

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2025 ലെ സി ബി എസ് ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജനുവരി 1 മുതലും തിയറി പരീക്ഷകൾ 2025 ഫെബ്രുവരി 15 മുതലും ആരംഭിക്കും. ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് cbse.gov.in എന്ന ബോർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി വിശദമായ ഷെഡ്യൂൾ പരിശോധിക്കാവുന്നതാണ്.

 

വിഷയം തിരിച്ചുള്ള മാർക്ക് വിതരണം

 

പരീക്ഷാ തീയതി പ്രഖ്യാപനത്തോടൊപ്പം, 10, 12 ക്ലാസുകളിലെ വിഷയ അടിസ്ഥാനത്തിലുള്ള മാർക്ക് വിതരണം എങ്ങനെ എന്നും ബോർഡ് വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ആകെ 100 മാർക്ക് ഉണ്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. തിയറി, പ്രാക്ടിക്കൽ, പ്രോജക്ടുകൾ, ഇൻ്റേണൽ അസസ്‌മെൻ്റുകൾ എന്നിങ്ങനെയാണ് മാർക്ക് വിഭജനം.

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ എഴുതാൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 75 ശതമാനം ഹാജർ ഉണ്ടായിരിക്കണമെന്ന് കാണിച്ച് സി ബി എസ് ഇ അടുത്തിടെ ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ബോർഡ് പറയുന്നത് അനുസരിച്ച്, മെഡിക്കൽ അത്യാഹിതങ്ങൾ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം അല്ലെങ്കിൽ മറ്റേതെങ്കിലും പ്രധാന കാരണങ്ങളാൽ മാത്രമേ വിദ്യാർത്ഥികൾക്ക് 25 ശതമാനം ഹാജർ ഇളവ് അനുവദിക്കൂ. ഹാജർ ഇളവുകൾ ലഭിക്കുന്നതിന് അനുബന്ധ രേഖകൾ നൽകേണ്ടതും അത്യാവശ്യമാണ്.

Latest News