CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024; നാളെ മുതൽ അപേക്ഷിക്കാം

CAT EXAM 2024: എല്ലാ വർഷവും റൊട്ടേഷൻ അടിസ്ഥാനത്തിൽ ഐഐഎമ്മുകൾ നടത്തുന്ന ദേശീയതലത്തിലുള്ള എംബിഎ പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ്. ക്യാറ്റ് 2024ന് ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.

CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024; നാളെ മുതൽ അപേക്ഷിക്കാം
Published: 

30 Jul 2024 14:48 PM

കോമൺ അഡ്മിഷൻ ടെസ്റ്റ് 2024ന് നാളെ മുതൽ അപേക്ഷിക്കാം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. മാനേജ്മെന്റ് കോഴ്‌സുകളുടെ അഡ്മിഷന് വേണ്ടിയുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്( ഐഐഎം) കൊൽക്കത്ത ആണ്. നവംബർ 24ന് ആണ് ക്യാറ്റ് പ്രവേശന പരീക്ഷ നടക്കുക. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

ഐഐഎമ്മുകളുടെ വിവിധ ബിരുദാനന്തര ബിരുദ, ഫെല്ലോ/ഡോക്ടറേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത്. ഐഐഎമ്മുകളല്ലാത്ത ചില ബിസിനസ് സ്കൂളുകളും പ്രവേശനത്തിന് ക്യാറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. അതിൽ കേരളത്തിൽ ഒരു സ്ഥാപനവും, തമിഴ്നാട്ടിൽ മൂന്നും, കർണാടകയിൽ രണ്ടു സ്ഥാപനങ്ങളുമാണുള്ളത്.

യോഗ്യത

50 ശതമാനം മാർക്കുള്ള ബിരുദധാരികൾക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാരായ ബിരുദധാരികൾക്ക് 40 ശതമാനം മാർക്ക് മതി.

ജനറൽ വിഭാഗക്കാർക്ക് 2500 രൂപയും സംവരണ വിഭാഗക്കാർക്ക് 1250 രൂപയുമാണ് അപേക്ഷ ഫീസ്.

READ MORE: സ്കൂളിൽ നാല് ദിവസം ബാഗ്‌ വേണ്ട; വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ പരിഷ്കാരം

ക്യാറ്റ് 2024

രജിസ്‌ട്രേഷൻ തീയതി :  ഓഗസ്റ്റ് 1 2024 ( രാവിലെ 10 മണി മുതൽ)
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി  :   2024 സെപ്റ്റംബർ 13 (വൈകുന്നേരം 5 മണി വരെ)
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ   :  നവംബർ 5 മുതൽ നവംബർ 24 വരെ
പരീക്ഷ തീയതി  :   24 നവംബർ 2024
ഫല പ്രഖ്യാപനം  :   2025 ജനുവരി രണ്ടാം വാരം

ക്യാറ്റ് 2024 പരീക്ഷ നവംബർ 24ന് മൂന്ന് സെഷനുകളായി 155 നഗരങ്ങളിലെ 400ഓളം ടെസ്റ്റ് സെന്ററുകളിലായി നടക്കും. അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ അപേക്ഷകർക്ക് അഞ്ച് പരീക്ഷ സെന്ററുകൾ മാത്രമേ തിരഞ്ഞെടുക്കാനാവൂ. ആദ്യത്തെ സെഷൻ വെർബൽ എബിലിറ്റിയും റീഡിങ് കോമ്പ്രെഹെൻഷനും ആണ്. രണ്ടാമത്തെ സെഷൻ ടാറ്റ ഇന്റെർപ്രെറ്റേഷനും ലോജിക്കൽ റീസണിങ്ങും. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂട് ആണ് അവസാന സെഷനിൽ. 120 മിനിറ്റിനുള്ളിൽ പരിഹരിക്കേണ്ട 66 ചോദ്യങ്ങൾ അടങ്ങിയതാണ് ക്യാറ്റ് പരീക്ഷ പാറ്റേൺ. എംസിക്യു-കളും നോൺ എംസിക്യു-കളും ചേർന്നതാണ് ക്യാറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ.

 

ക്യാറ്റ് 2024: ഐഐഎമ്മുകളുടെ ലിസ്റ്റ്

●അഹമ്മദാബാദ്
●അമൃതസർ
●ബാംഗ്ലൂർ
●ബോധ് ഗയ
●കൽക്കട്ട
●ഇൻഡോർ
●ജമ്മു
●കാശിപ്പൂർ
●കോഴിക്കോട്
●ലക്നൗ
●മുംബൈ
●നാഗ്പുർ
●റായ്പ്പൂർ
●റാഞ്ചി
●റോഹ്ത്തക്
●സമ്പൽപ്പൂർ
●ഷില്ലോങ്
●സിർമൗർ
●തിരുച്ചിറപ്പള്ളി
●ഉദയ്പ്പൂർ
●വിശാഖപട്ടണം

'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ