5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

CAT 2024: ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം; കൂടുതൽ വിവരങ്ങൾ

CAT 2024 application ends today: തെറ്റായ ഉത്തരത്തിനു ഒരു മാർക്ക് കുറയും. MCQ അല്ലാത്ത ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുകൾ ഇല്ല.

CAT 2024: ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം; കൂടുതൽ വിവരങ്ങൾ
ക്യാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഇന്നുകൂടി അവസരം (Representative Image / Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Published: 20 Sep 2024 09:28 AM

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (​IIM ) കൽക്കട്ട നടത്തുന്ന കോമൺ അഡ്‌മിഷൻ ടെസ്റ്റിനുള്ള (CAT) രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഇന്ന് വൈകിട്ട് 5 മണിക്കകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

അപേക്ഷാ ലിങ്ക്, iimcat.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. CAT 2024 നവംബർ 24 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായശേഷം അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അപേക്ഷകർക്ക് തിരുത്താനുള്ള അവസരവും ഉണ്ട്.

എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • പുതിയ കാൻഡിഡേറ്റ് രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ലഭ്യമാകുന്ന പേജിലെ നിർദ്ദേശങ്ങൾ വായിച്ച് ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് രജിസ്റ്റർ ചെയ്യുക.
  • ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് CAT അപേക്ഷാ ഫോം 2024 പൂരിപ്പിക്കുക
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.
  • നൽകിയ വിശദാംശങ്ങൾ പരിശോധിച്ച് ഫോം സമർപ്പിക്കുക.
  • പേജ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കുക

പരീക്ഷ പാറ്റേൺ

രണ്ട് മണിക്കൂർ നീണ്ട കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ് ഇത്. വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ (VARC), ഡാറ്റ ഇൻ്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ് (DILR), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (QA) എന്നിവ ഉൾപ്പെടുന്ന മൂന്ന് വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.

ഓരോ വിഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയം 40 മിനിറ്റാണ്. പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് ഓരോ വിഭാഗത്തിനും 53 മിനിറ്റും 20 സെക്കൻഡും അധികം ലഭിക്കും. മൂന്ന് സ്ലോട്ടുകളിലായാണ് പരീക്ഷ നടക്കുക. രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെയുമാണ് പരീക്ഷ. വൈകുന്നേരം 4:30 മുതൽ 6:30 വരെയും പരീക്ഷ നീളും.

ആകെ 66 ചോദ്യങ്ങളാണ് ഉണ്ടാവുക. ആകെ സ്‌കോർ 198 മാർക്ക് ആയിരിക്കും. ഓരോ ശരിയായ ഉത്തരത്തിനും മൂന്ന് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിനു ഒരു മാർക്ക് കുറയും. MCQ അല്ലാത്ത ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുകൾ ഇല്ല.

Latest News