5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Calicut University PG Entrance: കാലിക്കറ്റ് സർവകലാശാലയിൽ പിജി; പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Calicut University PG Entrance Exam CU CET 2025: വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമുകൾക്ക്, അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‍മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനം എൻട്രൻസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും.

Calicut University PG Entrance: കാലിക്കറ്റ് സർവകലാശാലയിൽ പിജി; പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി Image Credit source: Social Media
nandha-das
Nandha Das | Updated On: 05 Apr 2025 17:51 PM

കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ, സ്വാശ്രയപഠനകേന്ദ്രങ്ങൾ എന്നിവയിലെ പിജി/ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET 2025) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. എൻട്രൻസ് പരീക്ഷ മെയ് 6, 7, 8 തീയതികളിലായി നടക്കും. കൂടുതൽ വിശദാംശങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമുകൾക്ക്, അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‍മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനം എൻട്രൻസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും. അതായത് റാങ്ക‍് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ബിരുദമുള്ളവർക്കും, ഫൈനൽ സെമസ്റ്റർ വിദ്യാര്‍ത്ഥികള്‍ക്ക് പിജി, ബി.പി.എഡ്. പ്രോഗാമുകൾക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരേ അപേക്ഷയില്‍ തന്നെ ഓരോ വിഭാഗത്തിൽ നിന്ന് ഒരു പ്രോഗ്രാം എന്ന കണക്കിന് പരമാവധി ആറ് പ്രോഗ്രാമുകൾക്ക് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഓരോ പ്രോഗ്രാമിനും ഫീസ് അടക്കണം. ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 270 രൂപയുമാണ് അപേക്ഷാ ഫീസ്. എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 390 രൂപയുമാണ് ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 വീതം അടയ്ക്കണം.

ALSO READ: എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ

എങ്ങനെ അപേക്ഷിക്കാം?

  • അപേക്ഷ സമർപ്പിക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://uoc.ac.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘CU-CET 2025- 26’ എന്നത് തിരഞ്ഞെടുക്കുക.
  • ഇനി ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്ത്, ‘രജിസ്ട്രേഷൻ/ ലോഗിൻ’ എന്നത് തിരഞ്ഞെടുക്കുക.
  • അടുത്തതായി ‘ക്രിയേറ്റ് CAP ID’ എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകുക.
  • ഒടിപി വെരിഫിക്കേഷൻ പൂർത്തിയായാൽ CAP ID ലഭ്യമാകും.
  • ഇനി മൊബൈലില്‍ ലഭിച്ച CAP IDയും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കുക.
  • ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.