5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Exam Paper Missing: പുനർമൂല്യനിർണയത്തിന് നൽകിയ ഉത്തരക്കടലാസ് കാണാനില്ല; കാലിക്കറ്റ് സ‍ർവകലാശാലയ്‌ക്കെതിരെ പരാതി

Calicut University Re-Evaluation Exam Paper Goes Missing: വയനാട് ഓറിയന്റൽ കോളേജിൽ പഠിച്ച ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി പുനർമൂല്യനിർണയത്തിന് നൽകിയ പേപ്പറാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.

Exam Paper Missing: പുനർമൂല്യനിർണയത്തിന് നൽകിയ ഉത്തരക്കടലാസ് കാണാനില്ല; കാലിക്കറ്റ് സ‍ർവകലാശാലയ്‌ക്കെതിരെ പരാതി
കാലിക്കറ്റ് സർവകലാശാലImage Credit source: Facebook
nandha-das
Nandha Das | Published: 30 Mar 2025 11:34 AM

കോഴിക്കോട്: കേരള സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസ് നഷ്‌ടമായ സംഭവത്തിന് പിന്നാലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഉത്തരക്കടലാസ് നഷ്ട്ടമായെന്ന് പരാതി. വയനാട് ഓറിയന്റൽ കോളേജിൽ പഠിച്ച ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി പുനർമൂല്യനിർണയത്തിന് നൽകിയ പേപ്പറാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.

വിദ്യാർത്ഥി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് നൽകുന്നത് ആറ് മാസങ്ങൾക്ക് മുമ്പാണ്. ഇത്രയും മാസങ്ങങ്ങൾ പിന്നിട്ടിട്ടും ഫലം വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസ് കാണാനില്ലെന്ന വിവരം അറിയുന്നതെന്നാണ് വിദ്യാർത്ഥിയുടെ മാതാവ് പറഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ 19നായിരുന്നു പുനർമൂല്യനിർണയത്തിന് നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഫലം വരാത്തതിനെ തുടർന്ന് സർവകലാശാലയിൽ എത്തി അന്വേഷിച്ചപ്പോൾ മൂല്യനിർണയം പുരോഗമിക്കുകയാണെന്നാണ് അവർ അറിയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണിക്കാനായി സർവകലാശാലയിലെ ഉദ്യോഗസ്ഥർ ഒരു നമ്പർ തന്നിരുന്നു. എന്നാൽ ഈ നമ്പറിൽ വിളിച്ചപ്പോഴെല്ലാം മറ്റുപലരെയും ബന്ധപ്പെടാൻ ആയിരുന്നു അവർ പറഞ്ഞതെന്നും വിദ്യാർത്ഥിയുടെ അമ്മ പറയുന്നു. അമ്മ നേരിട്ട് സർവകലാശാലയിൽ എത്തിയ സമയത്തും പുനർമൂല്യനിർണയം പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നീട് മറ്റ് പല വഴികളിലൂടെയും നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിയും കുടുംബവും അറിയുന്നത്.

ALSO READ: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി

പേപ്പർ മൂല്യനിർണയത്തിന് നൽകിയ ശേഷം വിദ്യാർത്ഥി പിന്നീട് ജോലിക്കായി ഗൾഫിലേക്ക് പോവുകയായിരുന്നു. ഇതിന് ശേഷമാണ് മൂല്യനിർണയത്തിന്റെ ഫലം സംബന്ധിച്ച് അന്വേഷിക്കാൻ അമ്മയോട് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നും പ്രതികരണം ഒന്നും വരാതിരുന്നതിനെ തുടർന്നാണ് കൺട്രോളർ ഓഫ് എക്‌സാമിനേഷനുമായി ബന്ധപ്പെടുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസ് നഷ്ടമായെന്ന് കണ്ടെത്തുകയായിരുന്നു.