5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Nation One Subscription: ‘ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ’; 6,000 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

One Nation One Subscription Scheme: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പബ്ലിക്കേഷനുകളും പാഠപുസ്തകങ്ങളും ഒറ്റ പോർട്ടലിൽനിന്ന് ലഭ്യമാക്കുക എന്നതാണ്.

One Nation One Subscription: ‘ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ’; 6,000 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 26 Nov 2024 08:46 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ‘ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ’ (ONOS) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വിദ്യാർഥികളെയും ഗവേഷകരെയും ശാക്തീകരിക്കുന്നതിനായി 6,000 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വിവിധ പബ്ലിക്കേഷനുകൾ ഏകീകൃതമായി ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനാണിത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഗവേഷണസ്ഥാപനങ്ങളിലേയും വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണങ്ങളിലേക്കും വഴിതെളിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പബ്ലിക്കേഷനുകളും പാഠപുസ്തകങ്ങളും ഒറ്റ പോർട്ടലിൽനിന്ന് ലഭ്യമാക്കുക എന്നതാണ്.

അടുത്ത വർഷം മുതൽ ആരംഭിക്കുന്ന ‘ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ’ പദ്ധതി പ്രകാരം 30 പ്രധാന അന്താരാഷ്ട്ര പ്രസാധകരിൽനിന്നായി 13000 ഇ-ജേണലുകളാണ് ആവശ്യക്കാരായവർക്ക് ലഭ്യമാകുന്നത്. സമ്പൂർണ ഡിജിറ്റൽ പ്രക്രിയയിലൂടെ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (UGC) സ്വയംഭരണ അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് (INFLIBNET) ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

1.8 കോടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഇത് മുന്നോട്ട് പോകുക. ഉന്നതവിദ്യാഭ്യാസ വകുപ്പിന് ഒരു ഏകീകൃത പോർട്ടലായ, വൺ നേഷൻ വൺ സബ്സ്ക്രിപ്ഷനിലൂടെ ജേണലുകൾ ആക്സസ് ചെയ്യാൻ കഴിയും.

എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും തനതായ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകളോട് അവരുടെ തലത്തിൽ കാമ്പെയ്‌നുകൾ നടത്താനും അഭ്യർത്ഥിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി.എം.ആർ.), പ്രതിരോധ ഗവേഷണ സ്ഥാപനം (ഡി.ആർ.ഡി.­­ഒ.), ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ.) , ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.ബി.ടി.), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.­ആർ.), ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി.), ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജി (ഡി.എ.ഇ.) തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവിധ മന്ത്രാലയങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.