CBSE Results 2024 : സിബിഎസ്ഇ പത്ത്, പ്ലസ് ടു ഫലങ്ങൾ പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ വർധനവ്
CBSE Plus Two Result 2024 : 87.98% ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ .65% വർധനവ്
ന്യൂ ഡൽഹി : 2023-24 അധ്യയന വർഷത്തെ സിബിഎസ്ഇ പത്ത്, 12-ാം ക്ലാസുകളുടെ പരീക്ഷ ഫലം പുറത്ത് വിട്ടു. ഇന്ന് മെയ് 13-ാം തീയതി രാവിലെയാണ് സിബിഎസ്ഇ 12-ാം ക്ലാസിൻ്റെ ഫലം പ്രഖ്യാപിച്ചത്. 87.98% ആണ് പ്ലസ് ടു വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനം 87.33% ആയിരുന്നു. കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ .65 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഉച്ചയോടെയാണ് പത്താം ക്ലാസിൻ്റെ ഫലം പ്രഖ്യാപിച്ചത്. 93.60% ആണ് പത്താം ക്ലാസിൻ്റെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ .48% ആണ് വിജയശതമാനത്തിൽ വർധനവുണ്ടായിരിക്കുന്നത്. പതിവ് പോലെ ഇത്തവണയും സിഎസ്ഇയുടെ തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയം നേടിയത്. 99.75% ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.
ALSO READ : Post Matric Scholarship: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു അവസരം കൂടി
results.cbse.nic.in, cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിലായി പരീക്ഷ ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ ഉമാങ് ആപ്പ് (UMANG), ഡിജിലോക്കർ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ പരീക്ഷ സംഘം പോർട്ടലിലും സിബിഎസ്ഇ ഫലം ലഭ്യമാണ്. എസ്എംഎസിലൂടെ വിദ്യാർഥികൾക്ക് വേഗത്തിൽ ഫലം അറിയാൻ സാധിക്കും.
ഫെബ്രുവരി 12നാണ് സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ ആരംഭിച്ചത്. ഏപ്രിയ രണ്ടിന് അവസാനിക്കുകയും ചെയ്തു. ഉപരിപഠനത്തിനായി ഒരു വിഷയത്തിന് ഏറ്റവും കുറഞ്ഞത് 33% മാർക്ക് നേടണം.