Competitive Exam: ഇനി കോച്ചിങ് സെൻ്ററുകളിൽ പോകേണ്ട; എൻട്രൻസിനായി തയ്യാറെടുക്കുന്ന 12.5 ലക്ഷം വിദ്യാർഥികൾക്ക് സർക്കാർ പരിശീലനം നൽകും

Competitive Exam Aspirants: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.

Competitive Exam: ഇനി കോച്ചിങ് സെൻ്ററുകളിൽ പോകേണ്ട; എൻട്രൻസിനായി തയ്യാറെടുക്കുന്ന 12.5 ലക്ഷം വിദ്യാർഥികൾക്ക് സർക്കാർ പരിശീലനം നൽകും
Updated On: 

13 Nov 2024 19:32 PM

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും നല്ല കോച്ചിംങ് സെന്ററിൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സർക്കാർ പരിശീലനം നൽകുന്നു . മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന 12.5 ലക്ഷം വിദ്യാർത്ഥികൾക്കാണ് സർക്കാർ പരിശീലനം നൽകുക. വരുമാനം കുറവുള്ള വിദ്യാർത്ഥികൾക്ക് മിക്കപ്പോഴും സ്വകാര്യ കോച്ചിങ്ങ് സെന്റർ ഒരു ബാധ്യതയായി മാറാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. പദ്ധതിവഴി 2029-ഓടെ 12.5 ലക്ഷം വിദ്യാർത്ഥികളെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സൗജന്യ ഡിജിറ്റല്‍ ഉറവിടങ്ങള്‍, എഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ച് പരീക്ഷാ തയ്യാറെടുപ്പ് ജനാധിപത്യവല്‍ക്കരിക്കുക എന്നിവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നുത്.

ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ചുള്ള രണ്ട് ദിവസത്തെ കൂടിയാലോചനയില്‍ ആണ് ഈ സുപ്രധാന അജണ്ട ചര്‍ച്ച ചെയ്യുന്നത്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട കക്ഷികളുമായി അക്രഡിറ്റേഷനും ഡിജിറ്റല്‍ പഠനവും ചര്‍ച്ച ചെയ്യും. ‘ മത്സരപരീക്ഷകൾക്കായി സ്വകാര്യ കോച്ചിങ്ങിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷയ്ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള’ വഴികളെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണ്.

Also Read-KTET November 2024: പ്രായപരിധി ഇല്ല, നെ​ഗറ്റീവ് മാർക്കില്ല, കെ ടെറ്റ് എഴുതും മുമ്പ് അറിയേണ്ടതെല്ലാം…

മത്സര പരീക്ഷകള്‍ക്കുള്ള സാതി പോർട്ടൽ

മത്സര പരിക്ഷയ്ക്ക് തയ്യാറെടുക്കുന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് സതീ(SATHEE) പോര്‍ട്ടല്‍ അവതരിപ്പിച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സഹായിക്കുന്നതിനു വേണ്ടിയാണ്  പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നു. തികച്ചും സൗജന്യമാണ് ഈ പോര്‍ട്ടല്‍. മത്സര പരീക്ഷാ തയ്യാറെടുപ്പുകള്‍, എഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കത്തിനായി ഐഐടികളുമായും എയിംസുമായും സഹകരിച്ച് പ്രവര്‍ത്തിക്കല്‍, ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലെ ഉറവിടങ്ങള്‍, മത്സര പരീക്ഷാ തയ്യാറെടുപ്പിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

ഈ സംരഭത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ലോകത്തിലെ ഏറ്റവും മികച്ച 200-ല്‍ 10 ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനളെങ്കിലും സ്ഥാനം പിടിക്കുക എന്നതാണ്. ഇതിലൂടെ 90 ശതമാനം അക്രഡിറ്റേഷന്‍ നിരക്ക് കൈവരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി
സർവ്വനാശം ഫലം; വീട്ടിൽ കസേര ഇടുമ്പോൾ എണ്ണം കൃത്യമാക്കാം
വ്യായാമമില്ലെങ്കിലും തടികുറയും, ചെയ്യേണ്ടത് ഇത്രമാത്രം