Best Foreign university : ഇന്ത്യൻ വിദ്യാർത്ഥികളേ ധൈര്യമായി പറന്നോളൂ… അവസരങ്ങളൊരുക്കുന്ന മികച്ച വിദേശ സർവ്വകലാശാലകൾ ഇവ
Top universities for Indian students : പണം മുടക്കി പഠിച്ചിട്ടു ജോലി ലഭിക്കാത്തവരും ഏറെ. പാർട്ടൈം ജോലികൾ ചെയ്തു ജീവിതം നശിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളേയും നമുക്ക് കാണാനാകും.
ന്യൂഡൽഹി: വിദേശത്ത് പഠിച്ച് അവിടെത്തന്നെ ജോലി ചെയ്യണം എന്നതാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ തട്ടിപ്പുകളിൽ വീഴാതെ മികച്ച സർവ്വകലാശാലകൾ തിരഞ്ഞെടുക്കണം. ഒപ്പം അവസരങ്ങൾ ഒരുക്കുന്ന രാജ്യങ്ങളിലേക്കുവേണം കുടിയേറാൻ. വിദേശത്തെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പെട്ടെന്നു ജോലി ലഭിക്കാൻ ഡിപ്ലോമ കോഴ്സുകൾ ചെയ്ത് തട്ടിപ്പിനു ഇരയാകുന്ന സംഭവങ്ങൾ നിരവധിയാണ്.
പണം മുടക്കി പഠിച്ചിട്ടു ജോലി ലഭിക്കാത്തവരും ഏറെ. പാർട്ടൈം ജോലികൾ ചെയ്തു ജീവിതം നശിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളേയും നമുക്ക് കാണാനാകും. ഇവരിൽ നിന്ന് വ്യത്യസ്തരായി മികച്ച സർവ്വകലാശാലകൾ തിരഞ്ഞെടുത്ത് പഠനശേഷം ജോലി ഉറപ്പാക്കണമെങ്കിൽ ഇവിടെ നിന്ന് പറക്കും മുമ്പ് സീറ്റ് ഉറപ്പാക്കണം. പല സർവ്വകലാശാലകളും വിദേശ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
ഇതിനൊപ്പം സ്പോൺസർഷിപ്പ് കൂടി നേടി ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ പഠിച്ച് ഉന്നത തലങ്ങൾ കീഴടക്കിയവരെ വേണം മാതൃകയാക്കാൻ. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 -ന്റെ ഫലം പുറത്തു വന്നപ്പോൾ പല സർവ്വകലാശാലകൾക്കും ലഭിച്ച റാങ്ക് ഏതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് അനുസരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം ഒരുക്കുന്ന രാജ്യങ്ങളും അവിടുത്തെ പ്രശസ്തമായ സർവ്വകലാശാലകളും ഏതെന്നു പരിശോധിക്കാം.
1 യുഎസ്എ
ഇന്ത്യൻ വിദ്യാർത്ഥികളിൽ മിടുക്കർക്ക് അമേരിക്ക എന്നും അവസരങ്ങൾ തുറന്നു വച്ചിട്ടുണ്ട്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 ലെ കണക്കനുസരിച്ച് ഒന്നാം റാങ്കിലുള്ള മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) മൂന്നാം സ്ഥാനത്തുള്ള സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അഞ്ചാം സ്ഥാനത്തുള്ള ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി എന്നിവ ഇവിടെയാണ്. കൂടാതെ ചിക്കാഗോ യൂണിവേഴ്സിറ്റി(റാങ്ക് 7) ഓഫ് കാലിഫോർണിയ, ബെർക്ക്ലി (UCB)(റാങ്ക് 27) എന്നിവയും ഇവിടെയുണ്ട്.
2) ജർമ്മനി
താങ്ങാനാവുന്ന വിദ്യാഭ്യാസം, ഗവേഷണത്തിനും പ്രായോഗിക പരിശീലനത്തിനും ശക്തമായ ഊന്നൽ, ശക്തമായ പ്രൊഫഷണൽ അവസരങ്ങൾ എന്നിവ കാരണം ജർമ്മനി ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ജനപ്രിയമാണ്.
മികച്ച സർവ്വകലാശാലകൾ – മ്യൂണിക്കിലെ സാങ്കേതിക സർവകലാശാല (റാങ്ക് -49) ലുഡ്വിഗ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റേറ്റ് മ്യൂൻചെൻ (59) ഫ്രീ യൂണിവേഴ്സിറ്റി ബെർലിൻ (118) RWTH ആച്ചൻ യൂണിവേഴ്സിറ്റി ( 147)
ALSO READ – നീറ്റ് പിജി കൗൺസലിംഗ് ഷെഡ്യൂൾ എത്തി; രജിസ്ട്രേഷൻ വിവരങ്ങൾ ഇങ്ങനെ
3) ഓസ്‌ട്രേലിയ
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, മൾട്ടി കൾച്ചറൽ അന്തരീക്ഷം, അനുകൂലമായ വിസ നയങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഓസ്ട്രേലിയ. മികച്ച അക്കാദമിക് പ്രോഗ്രാമുകളും പഠനാനന്തര തൊഴിൽ അവസരങ്ങളും കാരണം രാജ്യം നിരവധി വിദ്യാർത്ഥികളെ ആകർഷിക്കുന്നു.
മികച്ച സർവ്വകലാശാലകൾ – ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (30), മെൽബൺ യൂണിവേഴ്സിറ്റി (33), യൂണിവേഴ്സിറ്റി ഓഫ് സിഡ്നി (41), യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW സിഡ്നി) (45)
4) കാനഡ
കാനഡ മികച്ച വിദ്യാഭ്യാസ പരിപാടികൾ, ഒരു മൾട്ടി കൾച്ചറൽ അന്തരീക്ഷം, നിരവധി തൊഴിൽ അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അന്തർദേശീയ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണിത്.
മികച്ച സർവ്വകലാശാലകൾ – മക്ഗിൽ യൂണിവേഴ്സിറ്റി (31), ടൊറൻ്റോ യൂണിവേഴ്സിറ്റി (34), യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (47), ആൽബെർട്ട സർവകലാശാല (110), വാട്ടർലൂ യൂണിവേഴ്സിറ്റി (154)
5) യുണൈറ്റഡ് കിംഗ്ഡം
യുകെ പ്രശസ്തമായ സർവ്വകലാശാലകൾക്കും വിശാലമായ കോഴ്സുകൾക്കും പേരുകേട്ടതാണ്. പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നയങ്ങളും യുകെ വാഗ്ദാനം ചെയ്യുന്നു, ഇത് കാരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രീയപ്പെട്ട ഇടമാണ് ഇവിടം.
മികച്ച സർവ്വകലാശാലകൾ – കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി (2), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി (4), ലണ്ടൻ ഇംപീരിയൽ കോളേജ് (6), യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (8), എഡിൻബർഗ് സർവകലാശാല (15)