BEL Recruitment : ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറാകാം, 350 ഒഴിവ്; ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
Bharat Electronics Limited Recruitment 2025 : മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ അയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തില്‍ പരീക്ഷയ്ക്കുള്ള കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. കോള്‍ ലെറ്ററിലെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കണം. കോള്‍ ലെറ്ററുകള്‍ ഇമെയില്‍ വഴി അയക്കില്ല. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിശദാംശങ്ങളും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി(ബിഇഎല്‍) ) പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.bel-india.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഈ റിക്രൂട്ട്‌മെന്റിലൂടെ 350 ഒഴിവുകള്‍ നികത്താനാണ് ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ പ്രക്രിയ ജനുവരി 10ന് ആരംഭിച്ചു. ജനുവരി 31ന് അവസാനിക്കും. പ്രൊബേഷണറി എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്) ഇൻ ഇ-II ഗ്രേഡില്‍ 200 ഒഴിവുകളുണ്ട്. പ്രൊബേഷണറി എഞ്ചിനീയർ (മെക്കാനിക്കൽ) ഇൻ ഇ-II ഗ്രേഡില്‍ 150 ഒഴിവുകളാണുള്ളത്.
40,000-1,40,000 ആണ് ബേസിക് പേ സ്‌കെയില്‍ ഇതിന് പുറമേ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഡിഎ, എച്ച്ആർഎ, കൺവെയൻസ് അലവൻസ്, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രൊബേഷണറി എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്) ഇൻ ഇ-II ഗ്രേഡില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ഇ / ബി.ടെക് / ബി.എസ്‌സി എഞ്ചിനീയറിംഗാണ് യോഗ്യത. പ്രൊബേഷണറി എഞ്ചിനീയർ (മെക്കാനിക്കൽ) ഇൻ ഇ-II ഗ്രേഡില്‍ മെക്കാനിക്കലില്‍ ബി.ഇ / ബി.ടെക് / ബി.എസ്‌സി എഞ്ചിനീയറിംഗാണ് യോഗ്യത
അണ്‍ റിസര്‍വ്ഡ് വിഭാഗത്തില്‍ 143 ഒഴിവുകളുണ്ട്. ഇഡബ്ല്യുഎസിന് 35 ഒഴിവുകളാണുള്ളത്. 94 ഒഴിവുകള്‍ ഒബിസി(എന്‍സിഎല്‍)ക്കായി നീക്കിവച്ചിരിക്കുന്നു. എസ്‌സി വിഭാഗത്തിന് 52 ഒഴിവുകളും, എസ്ടിക്ക് 26 എണ്ണവും അനുവദിച്ചിട്ടുണ്ട്. അണ്‍ റിസര്‍വ്ഡ്, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസുണ്ടായിരിക്കണം.
ബന്ധപ്പെട്ട യോഗ്യാതാ കോഴ്‌സുകളില്‍ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇവര്‍ യോഗ്യാത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഒബിസി (എൻസിഎൽ) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് ലഭിക്കും. പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവ് ലഭിക്കും.
ബാംഗ്ലൂർ (കർണാടക), ഗാസിയാബാദ് (യുപി), പൂനെ (മഹാരാഷ്ട്ര), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്നാട്), മച്ചിലിപട്ടണം (ആന്ധ്രാപ്രദേശ്), പഞ്ച്കുല (ഹരിയാന), കോട്ദ്വാര (ഉത്തരാഖണ്ഡ്), നവി മുംബൈ (മഹാരാഷ്ട്ര) എന്നിവിടങ്ങിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഏതെങ്കിലും യൂണിറ്റിലോ ഓഫീസിലേക്കോ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്.
Read Also : മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി; 63,700 വരെ ശമ്പളം, പി.എസ്.സി വിജ്ഞാപനം വന്നു
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 1180 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷാ ഫോമിൽ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അവ പരിശോധിച്ച് ഉറപ്പുവരുത്തണം. അപേക്ഷാ ഫോം സമര്‍പ്പിച്ചതിന് ശേഷം മാറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അറിയിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, 1:5 എന്ന അനുപാതത്തിൽ അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലും അഭിമുഖത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. കമ്പ്യൂട്ട് അധിഷ്ഠിത പരീക്ഷയ്ക്ക് 85 മാർക്കും അഭിമുഖത്തിന് 15 മാർക്കുമാണ് വെയിറ്റേജ്.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ അയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തില്‍ പരീക്ഷയ്ക്കുള്ള കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. കോള്‍ ലെറ്ററിലെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കണം. കോള്‍ ലെറ്ററുകള്‍ ഇമെയില്‍ വഴി അയക്കില്ല. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിശദാംശങ്ങളും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷ അയക്കാവൂ.