5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BARC Admission: പ്രതിമാസം 18,500 രൂപ സ്റ്റൈപ്പെൻഡോടെ ബാർക്കിൽ എം.എസ്.സി പഠിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

BARC admission 2024: എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫർമസി, എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിങ് ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

BARC Admission: പ്രതിമാസം 18,500 രൂപ സ്റ്റൈപ്പെൻഡോടെ ബാർക്കിൽ എം.എസ്.സി പഠിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Representational Image (Image Credits: Willie B. Thomas/DigitalVision/Getty Images)
nandha-das
Nandha Das | Updated On: 24 Nov 2024 22:14 PM

ബാബ ആറ്റമിക് റിസർച്ച് സെന്ററിന്റെ (ബാർക്ക്) കീഴിൽ എം.എസ്.സി പഠിക്കാൻ അവസരം. ബാർക്കിന്റെ കീഴിലെ റേഡിയേഷൻ മെഡിക്കൽ സെന്റർ നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കല്പിത സർവകലാശാലയായ മുംബൈ ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ബാർക്ക് കോഴ്സ് നടത്തുന്നത്.

എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫർമസി, എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിങ് ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിദ്യാർഥികൾക്ക്
നവംബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.

എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫർമസി കോഴ്‌സിന് അപേക്ഷിക്കുന്നവരുടെ യോഗ്യത: ബിഫാം ബിരുദധാരികൾ/ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്തമാറ്റിക്സ്/ ബയോളജി പഠിച്ചശേഷം കെമിസ്ട്രിയിൽ ബി.എസ്.സി ബിരുദം എടുത്തവർ എന്നിവർക്ക് അപേക്ഷിക്കാം.

ALSO READ: നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഇനി വൈകിക്കേണ്ട; അപേക്ഷിക്കേണ്ടത് ഇങ്ങനെ

എം.എസ്.സി ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലാർ ഇമേജിങ് ടെക്നോളജി കോഴ്‌സിന് അപേക്ഷിക്കുന്നവരുടെ യോഗ്യത: ഫിസിക്സ്, കെമിസ്റ്ററി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി/ ബി.എസ്.സി തലത്തിൽ ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി ഒരു വിഷയമായി പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ, ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എസ്.സി ന്യൂക്ലിയർ മെഡിസിനിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

രണ്ടു പ്രോഗ്രാമുകൾക്കും അപേക്ഷിക്കുന്നവർക്ക്, യോഗ്യത പ്രോഗ്രാമിൽ സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം. ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ വിദൂര പഠനത്തിലൂടെ ലഭിച്ച ബിരുദം പരിഗണിക്കുന്നതല്ല.

നോൺ-സ്‌പോൺസേർഡ് വിഭാഗത്തിൽ പെടുന്നവർക്ക് 18,500 രൂപ പ്രതിമാസം സ്റ്റൈപെൻഡായി ലഭിക്കും. കോഴ്‌സിന് ഫീസ് ഇല്ല. എന്നാൽ, എൻറോൾമെൻറ് ഫീസായി 11,000 രൂപ അടക്കണം, പുറമെ 2,000 രൂപ കോഷൻ ഡെപ്പോസിറ്റും ഉണ്ട്. സ്‌പോൺസർഷിപ് വ്യവസ്ഥകളെ കുറിച്ച് കൂടുതൽ അറിയാൻ ബാർക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.barc.gov.in/student/ സന്ദർശിക്കുക.