BOI Apprentice 2025 : ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാം, കേരളത്തിലടക്കം അവസരം
Bank of India Apprentice Recruitment 2025: സ്റ്റൈപന്‍ഡ് 12,000 . ഇതില്‍ ബാങ്ക് 7500 നല്‍കും. 4500 കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഒരു വര്‍ഷമാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി.ഫീസ് 800 രൂപ . ജിഎസ്ടിയും ബാധകമാണ്. എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് ഫീസ്. പിഡബ്ല്യുബിഡി വിഭാഗത്തിന് 400 രൂപയും

ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാന്‍ അവസരം. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. കേരളത്തില്‍ അഞ്ച് ഒഴിവുകളുണ്ട്. ഇതില്‍ ജനറലില്‍ നാല് ഒഴിവുകളും, ഒബിസിക്ക് ഒന്നും അനുവദിച്ചിരിക്കുന്നു. രാജ്യത്താകെ വിവിധ സംസ്ഥാനങ്ങളിലായി 400 ഒഴിവുകളുണ്ട്. 20 മുതല്‍ 28 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസി (നോണ്‍ ക്രീമി ലെയര്‍) മൂന്ന് വര്‍ഷവും, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾക്ക് ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ആ സംസ്ഥാനത്തിന് കീഴിലുള്ള ഒരു മേഖല മാത്രം തിരഞ്ഞെടുക്കാം. കേരളത്തില്‍ തിരുവനന്തപുരം സോണില്‍ മാത്രമാണ് ഒഴിവ്. 1961 ലെ അപ്രന്റീസ് ആക്ട് പ്രകാരം ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ മുമ്പ് അപ്രന്റീസ്ഷിപ്പ് നേടിയിരിക്കുകയോ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുകയോ ചെയ്തിരിക്കരുത്.
വിദ്യാഭ്യാസ യോഗ്യതകൾ പൂർത്തിയാക്കിയതിന് ശേഷം ഒരു വർഷമോ അതിൽ കൂടുതലോ പരിശീലനമോ ജോലി പരിചയമോ ഉള്ള ഉദ്യോഗാർത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. 100 ആണ് പരമാവധി മാര്‍ക്ക്. ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ഇംഗ്ലീഷ് ക്വാണ്ടിറ്റേറ്റീവ് & റീസണിങ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ നോളജ് എന്നിവയില്‍ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. ഒന്നര മണിക്കൂറാണ് പരീക്ഷാസമയം.




Read Also : PNB Recruitment 2025: 48480 മുതല്‍ ശമ്പളം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം
12,000 ആണ് സ്റ്റൈപന്‍ഡ്. ഇതില്‍ 7500 ബാങ്ക് നല്‍കും. 4500 കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. ഒരു വര്‍ഷമാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി. 800 രൂപയാണ് ഫീസ്. ഇതിനൊപ്പം ജിഎസ്ടിയും ബാധകമാണ്. എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് ഫീസ്. പിഡബ്ല്യുബിഡി വിഭാഗത്തിന് 400 രൂപയും.
എങ്ങനെ അപേക്ഷിക്കാം?
അപ്രന്റീസായി നിയമിക്കപ്പെടാന്‍ മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റടക്കം ഹാജരാക്കേണ്ടി വരും. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് നിയന്ത്രിക്കുന്ന നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്റെ അപ്രന്റീസ്ഷിപ്പ് പോർട്ടലായ https://nats.education.gov.in-ൽ ഉദ്യോഗാർത്ഥി സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ബാങ്കിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുമ്പോൾ, നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്റെ അപ്രന്റീസ്ഷിപ്പ് പോർട്ടലില്‍ ലഭിക്കുന്ന എൻറോൾമെന്റ് ഐഡി ഉദ്യോഗാര്‍ത്ഥിയുടെ കൈവശം ഉണ്ടായിരിക്കണം. ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ അപേക്ഷ അയക്കുന്നതിന് മുമ്പ് വായിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്കും നോട്ടിഫിക്കേഷനൊപ്പം നല്‍കിയിട്ടുണ്ട്.