Bank of India Apprentice recruitment: ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാന്‍ ഇനിയും അവസരം, അപേക്ഷത്തീയതി നീട്ടി

Bank of India Apprentice recruitment 2025: ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കും. പ്രാദേശിക ഭാഷാ പരിജ്ഞാനവും പരിശോധിക്കും. ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ഇംഗ്ലീഷ് ക്വാണ്ടിറ്റേറ്റീവ് & റീസണിങ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ നോളജ് എന്നിവയില്‍ നിന്ന് 25 വീതം ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 100 ആണ് പരമാവധി മാര്‍ക്ക്. 90 മിനിറ്റാണ്‌ പരീക്ഷയുടെ ദൈര്‍ഘ്യം

Bank of India Apprentice recruitment: ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാന്‍ ഇനിയും അവസരം, അപേക്ഷത്തീയതി നീട്ടി

ബാങ്ക് ഓഫ് ഇന്ത്യ

jayadevan-am
Published: 

23 Mar 2025 18:55 PM

ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് അപേക്ഷയ്ക്കുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയതി പ്രകാരം മാര്‍ച്ച് 28 വരെ അപേക്ഷിക്കാം. നേരത്തെ മാര്‍ച്ച് 15 വരെയായിരുന്നു തീയതി അനുവദിച്ചിരുന്നത്. വിവിധ സോണുകളിലായി നിരവധി ഒഴിവുകളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം സോണിലാണ് ഒഴിവുള്ളത്. തിരുവനന്തപുരത്ത് അഞ്ച് ഒഴിവുകളാണുള്ളത്. രാജ്യത്താകെ 400 ഒഴിവുകളുണ്ട്. 20 വയസ് മുതല്‍ 28 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1997 ജനുവരി രണ്ടിനും, 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്റെ (NATS) അപ്രന്റീസ്ഷിപ്പ് പോർട്ടലായ https://nats.education.gov.in-ൽ അപേക്ഷകർ രജിസ്റ്റർ ചെയ്യണം. അപേക്ഷകര്‍ക്ക് പോര്‍ട്ടലില്‍ ലഭിക്കുന്ന എൻറോൾമെന്റ് ഐഡി ബാങ്കിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുമ്പോൾ ഉണ്ടായിരിക്കണം.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒരു സോണിന് കീഴില്‍ മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നയാള്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ മുമ്പ് അപ്രന്റീസ്ഷിപ്പ് നേടിയിരിക്കുകയോ, 1961 ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുകയോ ചെയ്തിരിക്കരുത്. ഒരു വർഷമോ അതിൽ കൂടുതലോ ജോലി പരിചയമുള്ളവരും യോഗ്യരല്ല.

ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കും. പ്രാദേശിക ഭാഷാ പരിജ്ഞാനവും പരിശോധിക്കും. ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ഇംഗ്ലീഷ് ക്വാണ്ടിറ്റേറ്റീവ് & റീസണിങ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ നോളജ് എന്നിവയില്‍ നിന്ന് 25 വീതം ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 100 ആണ് പരമാവധി മാര്‍ക്ക്. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

അപ്രന്റീസായി തിരഞ്ഞെടുക്കുന്നവര്‍ക്ക് 12,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. ഇതില്‍ 7500 രൂപ ബാങ്ക് നല്‍കും. ബാക്കി 4500 കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ഒരു വര്‍ഷമാണ് അപ്രന്റീസ്ഷിപ്പിന്റെ കാലാവധി.

Read Also : CUET UG 2025: സിയുഇടി യുജി 2025; അപേക്ഷ തീയതി നീട്ടി; വേഗം അപേക്ഷിച്ചോളൂ

എങ്ങനെ അയക്കാം?

https://nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടൽ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ആദ്യം തന്നെ https://nats.education.gov.in-ൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തവർ https://nats.education.gov.in/student_type.php എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യണം.

പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കണം. 800 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. പിഡബ്ല്യുബിഡി വിഭാഗത്തിന് 400 രൂപയാണ് ഫീസ്. ഈ തുകകള്‍ക്ക് പുറമെ ജിഎസ്ടിയും ഈടാക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.

Related Stories
IARI Recruitment 2025: പരീക്ഷയില്ലാതെ 67,000 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒഴിവുകൾ
Bank of Baroda Recruitment 2025: പരീക്ഷയില്ലാതെ ബാങ്ക് ജോലി നേടാം; ബാങ്ക് ഓഫ് ബറോഡയിൽ 146 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
Kerala Devaswom Board Recruitment: ഒന്നും രണ്ടുമല്ല, നാനൂറിലേറെ ഒഴിവുകള്‍; ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളില്‍ അവസരം; എന്ന് മുതല്‍ അപേക്ഷിക്കാം? നിര്‍ണായക വിവരം
V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി
AAI Recruitment 2025: വിമാനത്താവളത്തിൽ 75,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഇന്ന് തന്നെ അപേക്ഷിച്ചോളൂ
CUET UG 2025: സിയുഇടി യുജി 2025; അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ