Bank of Baroda Recruitment 2025: പരീക്ഷയില്ലാതെ ബാങ്ക് ജോലി നേടാം; ബാങ്ക് ഓഫ് ബറോഡയിൽ 146 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ
Bank of Baroda Recruitment 2025 For 146 Vacancies: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. രജിസ്‌ട്രേഷൻ പ്രക്രിയ ഏപ്രിൽ 15ന് അവസാനിക്കും.

നല്ല ശമ്പളത്തോടെ ബാങ്ക് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ഉൾപ്പടെ 146 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. രജിസ്‌ട്രേഷൻ പ്രക്രിയ ഏപ്രിൽ 15ന് അവസാനിക്കും.
തസ്തിക, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡം:
ഡെപ്യൂട്ടി ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ (ഡിഡിബിഎ): 1
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
ഉയർന്ന പ്രായപരിധി: 57
പ്രൈവറ്റ് ബാങ്കർ – റേഡിയൻസ് പ്രൈവറ്റ്: 3
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
മാനേജ്മെന്റിൽ 2 വർഷത്തെ പിജി ബിരുദം/ ഡിപ്ലോമ അഭികാമ്യം.
കുറഞ്ഞ പ്രായപരിധി: 33
ഉയർന്ന പ്രായപരിധി: 50
ഗ്രൂപ്പ് ഹെഡ്: 4
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
2 വർഷത്തെ പിജി ബിരുദം/ഡിപ്ലോമ അഭികാമ്യം.
കുറഞ്ഞ പ്രായപരിധി: 31
ഉയർന്ന പ്രായപരിധി: 45
ടെറിട്ടറി ഹെഡ്: 17
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
കുറഞ്ഞ പ്രായപരിധി: 27
ഉയർന്ന പ്രായപരിധി: 40
സീനിയർ റിലേഷൻഷിപ്പ് മാനേജർ: 101
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
കുറഞ്ഞ പ്രായപരിധി: 24
ഉയർന്ന പ്രായപരിധി: 35
വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് & ഇൻഷുറൻസ്): 18
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
കുറഞ്ഞ പ്രായപരിധി: 24
ഉയർന്ന പ്രായപരിധി: 45
പ്രോഡക്റ്റ് ഹെഡ് – പ്രൈവറ്റ് ബാങ്കിംഗ്: 1
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
2 വർഷത്തെ പിജി ബിരുദം/ഡിപ്ലോമ അഭികാമ്യം.
കുറഞ്ഞ പ്രായപരിധി: 24
ഉയർന്ന പ്രായപരിധി: 45
പോർട്ട്ഫോളിയോ റിസർച്ച് അനലിസ്റ്റ്: 1
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം.
കുറഞ്ഞ പ്രായപരിധി: 22
ഉയർന്ന പ്രായപരിധി: 35
വ്യക്തിഗത അഭിമുഖത്തിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപെടുന്നവരെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്. അതേസമയം, ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 600 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?
- ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘കരിയർ’ എന്ന ലിങ്കിലെ ‘കറന്റ് ഓപ്പർച്യുണിട്ടി’ (Current Opportunity) എന്നത് തിരഞ്ഞെടുക്കുക.
- ഇനി ‘റിക്രൂട്ട്മെന്റ് ഓഫ് പ്രൊഫഷണൽസ്’ എന്നതിൽ കയറി ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.