5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bank of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റിസാകാം; 20,000 രൂപ വരെ സ്റ്റൈപ്പൻഡ്, 4000 ഒഴിവുകൾ

Bank of Baroda Apprentice Recruitment 2025: ഇതിന് മുൻപ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ബാങ്ക് ഓഫ് ബറോഡയിലോ അപ്രന്റീസ് ആയി പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും അറിയിപ്പിൽ പറയുന്നു.

Bank of Baroda Recruitment: ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റിസാകാം; 20,000 രൂപ വരെ സ്റ്റൈപ്പൻഡ്, 4000 ഒഴിവുകൾ
nandha-das
Nandha Das | Published: 20 Feb 2025 17:12 PM

ബാങ്ക് ഓഫ് ബറോഡ (BOB) അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 4,000 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റീസുകൾക്ക് സ്ഥലവും റോളും അനുസരിച്ച് 15,000 മുതൽ 20,000 രൂപ വരെ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷകർ 20 നും 28 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ, പ്രാദേശിക ഭാഷയിൽ അടിസ്ഥാന പ്രാവീണ്യമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. സ്ഥിരീകരണത്തിനായി സാധുവായ ആധാർ കാർഡും മറ്റ് ആവശ്യമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. ഇതിന് മുൻപ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ബാങ്ക് ഓഫ് ബറോഡയിലോ അപ്രന്റീസ് ആയി പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും അറിയിപ്പിൽ പറയുന്നു.

ALSO READ: സമയം ഇനിയും ഉണ്ട് കേട്ടോ! ആർആർബി റിക്രൂട്ട്മെൻ്റ് അപേക്ഷ തീയതി നീട്ടി

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷ, ഭാഷാ പ്രാവീണ്യം വിലയിരുത്തൽ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജനറൽ അവയർനസ്, ഫിനാൻഷ്യൽ അവയർനസ്, ഹിന്ദി / ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ് എന്നിവയിൽ നിന്നാണ് പരീക്ഷയ്ക്ക് ചോദ്യങ്ങൾ ഉണ്ടാവുക. ഒബ്ജക്റ്റീവ് പരീക്ഷകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്ക് ബാങ്ക് തീരുമാനിക്കുന്നതാണ്.

ബാങ്ക് ഓഫ് ബറോഡ അപ്രന്റീസ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

  • ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന അപ്രന്റീസ് റിക്രൂട്ട്മെന്റ് 2025നായുള്ള ‘അപ്ലൈ ഓൺലൈൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ലഭിച്ച ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
  • ഇനി ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിച്ച്, ആവശ്യപ്പെടുന്ന രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി സൂക്ഷിക്കുക.