5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Banaras Hindu University Recruitment 2025: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ അവസരം; ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ 199 ഒഴിവുകള്‍; 63,200 വരെ ശമ്പളം

Banaras Hindu University Junior Clerk Recruitment 2025: അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കില്ല. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, recruitment@bhu.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കാം. എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. കമ്പ്യൂട്ടർ പ്രാവീണ്യ പരിശോധനയും തുടർന്ന് നൈപുണ്യ പരിശോധനയും നടത്തും

Banaras Hindu University Recruitment 2025: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ അവസരം; ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ 199 ഒഴിവുകള്‍; 63,200 വരെ ശമ്പളം
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 26 Mar 2025 16:08 PM

നാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ 17 വരെ അപേക്ഷകള്‍ അയക്കാം. യുആർ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് 500 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിലെ അപേക്ഷകരിൽ നിന്നും വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷാ ഫീസ് ഈടാക്കില്ല. ഓൺലൈൻ അപേക്ഷയിലെ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി അപേക്ഷാ ഫീസ് അടയ്ക്കണം. 19,900-63,200 ആണ് ശമ്പളം. ആകെ 199 ഒഴിവുകളുണ്ട്. യുആര്‍-80, ഇഡബ്ല്യുഎസ്-20, എസ്‌സി-28, എസ്ടി-13, ഒബിസി-50, പിഡബ്ല്യുബിഡി-8 എന്നിങ്ങനെയാണ് ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നത്.

കുറഞ്ഞത്‌ രണ്ടാം ക്ലാസ് ബിരുദവും സർട്ടിഫൈഡ് സ്ഥാപനത്തിൽ നിന്ന് ഓഫീസ് ഓട്ടോമേഷൻ, ബുക്ക് കീപ്പിംഗ്, വേഡ് പ്രോസസ്സിംഗ് എന്നിവയിൽ കുറഞ്ഞത് ആറ് മാസത്തെ കമ്പ്യൂട്ടർ പരിശീലനം അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകരിച്ച കമ്പ്യൂട്ടറിൽ ഡിപ്ലോമയോടെ രണ്ടാം ക്ലാസ് ബിരുദം എന്നിവയാണ് യോഗ്യത.

കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ് യോഗ്യതാ സ്വഭാവമുള്ളതായിരിക്കും. കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്നതിന് ഇംഗ്ലീഷിന് മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗതയോ ഹിന്ദിക്ക് മിനിറ്റിൽ 25 വാക്ക് ടൈപ്പിംഗ് വേഗതയോ ആവശ്യമാണ്.

അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കില്ല. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, recruitment@bhu.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കാം. എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. കമ്പ്യൂട്ടർ പ്രാവീണ്യ പരിശോധനയും തുടർന്ന് നൈപുണ്യ പരിശോധനയും നടത്തും.

എഴുത്തുപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷയും സ്കിൽ ടെസ്റ്റുകളും നടത്തുകയുള്ളൂ. ഓരോ തസ്തികയിലേക്കും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഒറിജിനൽ രേഖകളുടെ പരിശോധനയ്ക്കായി വിളിക്കും. 18-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : EIL Recruitment 2025: ഗേറ്റ് പരീക്ഷ പാസായവരാണോ? 1,80,000 രൂപ വരെ ശമ്പളത്തോടെ ജോലി ഉറപ്പ്; എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു

അപേക്ഷ എങ്ങനെ അയക്കാം?

  1. https://www.bhu.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കണം
  2. ഈ വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും
  3. ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോം എൻക്ലോഷറുകൾ സഹിതം ഏപ്രില്‍ 22നോ അതിനുമുമ്പോ ഓഫീസ് ഓഫ് ദ രജിസ്ട്രാര്‍, റിക്രൂട്ട്മെന്റ് & അസസ്മെന്റ് സെൽ, ഹോൾക്കർ ഹൗസ്, ബിഎച്ച്യു, വാരണാസി -221005 (യു.പി.) എന്ന വിലാസത്തിൽ അയയ്ക്കണം
  4. അപേക്ഷിക്കുന്നതിന് മുമ്പ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം