Education Abroad: ഇനി വിദ്യാർത്ഥികളുടെ ഓസ്ട്രേലിയൻ സ്വപ്നങ്ങൾക്കും കടമ്പകൾ കൂടുമോ?

Australian government new decision: സമീപകാലത്ത് ഓസ്ട്രേലിയൻ കുടിയേറ്റം റെക്കോർഡ് നിലയിലെത്തിയിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതായാണ് വിവരം.

Education Abroad: ഇനി വിദ്യാർത്ഥികളുടെ ഓസ്ട്രേലിയൻ സ്വപ്നങ്ങൾക്കും കടമ്പകൾ കൂടുമോ?
Updated On: 

29 Aug 2024 13:17 PM

കാൻബെറ: വിദേശ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ കുത്തൊഴുക്കിന്റെ കാലമാണിത്. യുകെ കാനഡ എല്ലാം വിദ്യാർത്ഥികളുടെ പ്രീയപ്പെട്ട രാജ്യങ്ങളാണ്. ഈ ലിസ്റ്റിൽ തന്നെ ഉള്ളതാണ് ഓസ്ട്രേലിയയും. എന്നാൽ ഓസ്ട്രേലിയയിലേക്ക് പറക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കടമ്പകൾ കൂടുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

അടുത്ത വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചതായാണ് വിവരം. വിദേശത്തു നിന്നുള്ള കുടിയേറ്റം കൂടിയതാണ് വിഷയം. കോവിഡിനു മുൻപ് കുടിയേറ്റം ഇത്രയധികം ഉണ്ടായിരുന്നില്ല.

കോവിഡിനു മുമ്പേയുള്ള നിലയിലേക്ക് കുടിയേറ്റം എത്തിക്കുക എന്ന ലക്ഷ്യമാണ് നിലവിൽ ഓസ്ട്രേലിയൻ അധികൃതർക്ക് ഉള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓരോ സ്ഥാപനത്തിനും ഇത് അനുസരിച്ചുളള നിർദ്ദേശങ്ങൾ നൽകും.

ALSO READ – സെബി യങ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാ

ഇതിൽ എത്ര വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാമെന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും എന്നതും ഉൾപ്പെടുമെന്നാണ് വിവരം. ഇതിൽ ഏറ്റവും അധികം നിയന്ത്രണം വരിക വൊക്കേഷനൽ എജ്യൂക്കേഷൻ, ട്രെയ്നിങ് മേഖലയിലാകും എന്നും വിവരമുണ്ട്. ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്കാകും എന്നതിൽ സംശയമില്ല.

സമീപകാലത്ത് ഓസ്ട്രേലിയൻ കുടിയേറ്റം റെക്കോർഡ് നിലയിലെത്തിയിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതായാണ് വിവരം.

ഈ വർഷം ആദ്യത്തെ കണക്കുകൾ പരിശോധിച്ചാൽ 7,17,500 രാജ്യാന്തര വിദ്യാർഥികളാണ് ഓസ്ട്രേലിയയിൽ പഠനത്തിനായി മാത്രം എത്തിയത്. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വളരെയധികം കൂടിയെന്നും ഇത് കോവിഡിനു മുൻപുള്ളതിനേക്കാൾ 10 ശതമാനം വർധിച്ചു എന്നും അധികൃതർ വ്യക്തമാക്കുന്നു.

സ്വകാര്യ വൊക്കേഷനൽ, ട്രെയ്നിങ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 50% വർധനയാണുണ്ടായത് എന്നും വിവരമുണ്ട്. കുടിയേറ്റം ലക്ഷ്യമിട്ട് വിദ്യാർഥികൾ ഹ്രസ്വകാല കോഴ്സുകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ഈ തോത് കൂടാൻ തുടങ്ങിയത്.

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?