Language teachers issue: അറബിക്, ഹിന്ദി അധ്യാപകർക്ക് പ്രഥമാധ്യാപകരായിക്കൂടേ… ഭാഷാധ്യാപക കോഴ്‌സുകൾക്ക് തിരിച്ചടിയുമായി സർക്കുലർ

Arabic, Urdu and Hindi teachers issue: അറബിക്, ഉറുദു, ഹിന്ദി അധ്യാപകരിൽ ബി.എഡില്ലാത്തവർക്ക് സ്ഥാനക്കയറ്റമില്ല. നൂറുകണക്കിനു പേരാണ് സംസ്ഥാനത്ത് നിലവിൽ ബി എഡ് ഇല്ലാതെ ഈ കോഴ്സുകൾ പഠിച്ച് അധ്യാപകരായി ഉള്ളത്.

Language teachers issue: അറബിക്, ഹിന്ദി അധ്യാപകർക്ക് പ്രഥമാധ്യാപകരായിക്കൂടേ... ഭാഷാധ്യാപക കോഴ്‌സുകൾക്ക് തിരിച്ചടിയുമായി സർക്കുലർ

പ്രതീകാത്മക ചിത്രം (Image Credits - Mayur Kakade/Moment/Getty Images)

Published: 

21 Oct 2024 10:14 AM

മലപ്പുറം: ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഇരുട്ടടി ആയി പുതിയ സർക്കുലർ പുറത്തിറക്കി. അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരുവിഭാഗം അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. പരീക്ഷാ കമ്മിഷണർ നടത്തുന്ന എൽ.ടി.ടി.സി., ഡി. എൽ. എഡ്. അറബിക്,  ഉറുദു,  ഹിന്ദി കോഴ്സുകൾ ജയിച്ച് ഭാഷാധ്യപകരായവരെയാണ് ഇത് ബാധിക്കുക.

ഇങ്ങനെ തുടരുന്നവർക്ക് പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നു വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എത്തിയത്. കേരളത്തിലെ സർവകലാശാലകൾ നടത്തുന്ന ബി.എഡിന് പകരമല്ല ഈ ഭാഷാധ്യപക കോഴ്‌സുകളെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സ്ഥാനക്കയറ്റത്തിന് ഈ കോഴ്സുകൾ അർഹമല്ലെന്നും സർക്കുലറിൽ കൂട്ടിച്ചേർക്കുന്നു.

ഇതു പ്രകാരം അറബിക്, ഉറുദു, ഹിന്ദി അധ്യാപകരിൽ ബി.എഡില്ലാത്തവർക്ക് സ്ഥാനക്കയറ്റമില്ല. നൂറുകണക്കിനു പേരാണ് സംസ്ഥാനത്ത് നിലവിൽ ബി എഡ് ഇല്ലാതെ ഈ കോഴ്സുകൾ പഠിച്ച് അധ്യാപകരായി ഉള്ളത്. ഇവരെ പുതിയ സർക്കുലർ പ്രതികൂലമായി ബാധിക്കും.

ALSO READ – യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

2013 – ൽ പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് എൽ.ടി.ടി.സി.യും ഡി.എൽ.എഡും ബി.എഡിന് തുല്യമാക്കി ഉത്തരവിട്ടിരുന്നത്. ഇത് അനുസരിച്ച് ഒട്ടേറെപ്പേർ ബി.എഡ് എടുക്കാതെ ഈ കോഴ്സിന്റെ ബലത്തിൽ സർവീസിലുണ്ട്.

അതിനിടെ ഈ വിഷയം പഠിപ്പിക്കുന്ന 13 പേർക്ക് പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നതും മറ്റൊരു വിഷയം. എന്നാൽ ഉത്തരവിലുണ്ടായിരുന്ന ഒപ്പ് വിദ്യാഭ്യാസ സെക്രട്ടറിയുടേതായിരുന്നില്ല എന്നതും ആശങ്ക ഉണ്ടാക്കുന്നു. ഇതു കാരണം ഇവർക്ക് സ്ഥാനക്കയറ്റം നഷ്ടമായി. അതിനിടെ 2016-ലെ സർക്കാരിന്റെ കാലത്ത് പ്രസ്തുത കോഴ്സുകൾ ബി.എഡിന് തുല്യമാണെന്ന മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലാണ് അധ്യാപകർ.

ഇതിനെ തുടർന്ന് അധ്യാപകർ പ്രതിഷേധവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിൽ ഒന്നുകൂടി വ്യക്തത വരുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സർക്കുലർ പുറത്തിറങ്ങിയത്. ഇതോടെ സീനിയോറിറ്റിയും വകുപ്പുതല പരീക്ഷാ യോഗ്യതയുമെല്ലാമുണ്ടെങ്കിലും ഇത്തരക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ഉറപ്പായി.

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?