5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു

Apply now for IICD’s craft based Course: ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ പരീക്ഷയുടെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക.

IICD: കരകൗശല മേഖലയോടാണോ താത്പര്യം; എങ്കിൽ ഉന്നത പഠനം ക്രാഫ്റ്റ് ഡിസെെനിലായാലോ? IICD-യിൽ അപേക്ഷ ക്ഷണിച്ചു
IicdImage Credit source: Social Media
athira-ajithkumar
Athira CA | Published: 19 Dec 2024 22:08 PM

കരകൗശല വസ്തുകൾ കാണാനും നിർമ്മിക്കാനും ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ അതിന്റെ കരിയർ സാധ്യതകളെ കുറിച്ച് അറിയാത്തവരാണ് ഭൂരിഭാ​ഗം ആളുകളും. കരകൗശല -രൂപകൽപന പഠനങ്ങളിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈ‌ൻ (IICD) അപേക്ഷ ക്ഷണിച്ചു. https://www.iicd.ac.in/ വെബ്സെെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്.

വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളിലേക്ക് ജനുവരി 7 വരെ അപേക്ഷിക്കാം. നിരവധി സ്പെഷ്യലസെെഷനുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കരകൗശല മേഖലയിൽ മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിനായി രാജസ്ഥാൻ സർക്കാരാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (IICD) സ്ഥാപിച്ചത്. ജയ്പൂരിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സൗകര്യവും ഉറപ്പുവരുത്തുന്നുണ്ട്.

IICD-യുടെ ബിരുദ തല കോഴ്സുകൾ

കരകൗശല -രൂപകൽപന പഠനത്തിനായി ബിരുദതലത്തിൽ 7 സ്പെഷലെെസഡ് കോഴ്സുകളാണ് IICD ഉറപ്പുവരുത്തുന്നത്.
സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ, ജ്വല്ലറി ഡിസൈൻ, ഇന്റീരിയർ ഡിസൈൻ എന്നിങ്ങനെയാണ് കോഴ്സുകൾ.

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ പരീക്ഷയുടെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക. ബിരുദ കോഴ്സുകൾക്ക് പുറമെ ബിരുദാനന്തര- ഡിപ്ലോമ കോഴ്സുകൾക്കും IICD സ്പെഷലെെസേഷൻ നൽകുന്നുണ്ട്.

ബിരുദാനന്തര ബിരുദം
IICD യിലെ ബിരുദാനന്തര ബിരുദ പഠനത്തിന്റെ കാലാവധി രണ്ട് വർഷമാണ്. നാല് സെമസ്റ്ററുകളാണ് ഉള്ളത്. ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിം​ഗ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസാകുകയും അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും കോഴ്സിനായി അപേക്ഷിക്കാവുന്നതാണ്.

മൂന്ന് സ്പെഷലൈസേഷനുകളാണ് ബിരുദാനന്തര ബിരുദ പഠനത്തിനുള്ളത്. മൂന്ന് കോഴ്സുകൾക്കും 20 സീറ്റ് വീതം.

കോഴ്സുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ആപ്ലിക്കേഷൻ
2.ഹാർഡ് മെറ്റീരിയൽ ആപ്ലിക്കേഷൻ
3.ഫയേർഡ് മെറ്റീരിയൽ ആപ്ലിക്കേഷൻ

മൂന്ന് ഡിപ്ലോമ കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈ‌ൻ ഉറപ്പുവരുത്തുന്നുണ്ട്. ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ, ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക് ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്പ് എന്നിവയാണ് കോഴ്സുസകൾ. ഒരു വർഷങ്ങൾ.