5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anna University : അണ്ണാ സർവകലാശാലയിൽ അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ

Anna University-Massive Irregularities: ഒരേ അധ്യാപകർ ഒന്നിലധികം എൻജിനിയറിങ് കോളേജുകളിൽ ഒരേ സമയം ജോലിചെയ്തു എന്ന പരാതിയാണ് ഇതിൽ പ്രധാനം. ഈ വിഷയം അതീവ ഗൗരവമായി കാണേണ്ടതാണ് എന്നും അിൽ അന്വേഷണം നടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Anna University : അണ്ണാ സർവകലാശാലയിൽ അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ
aswathy-balachandran
Aswathy Balachandran | Published: 26 Jul 2024 14:13 PM

ചെന്നൈ: അണ്ണാ സർവകലാശാലയ്ക്കു കീഴിൽ കോളേജുകൾക്ക് അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ നടന്നതായി പരാതി ഉയരുന്നു. ഈ വിഷയം ചർച്ചയായതോടെ അന്വേഷണം നടത്താൻ സമിതിക്ക് രൂപം നൽകിയതായി റിപ്പോർട്ട്. ആരോപണവുമായി രം​ഗത്തത്തിയവർ പറഞ്ഞ‌ എല്ലാ കാര്യങ്ങളിലും സമിതി വിശദമായ അന്വേഷണം നടത്തുമെന്നും സർവകലാശാല വൈസ് ചാൻസലർ ആർ. വേൽരാജ് അറിയിച്ചിട്ടുണ്ട്.

ഒരേ അധ്യാപകർ ഒന്നിലധികം എൻജിനിയറിങ് കോളേജുകളിൽ ഒരേ സമയം ജോലിചെയ്തു എന്ന പരാതിയാണ് ഇതിൽ പ്രധാനം. ഈ വിഷയം അതീവ ഗൗരവമായി കാണേണ്ടതാണ് എന്നും അിൽ അന്വേഷണം നടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ – നീറ്റ് പി ജി പരീക്ഷാ കേന്ദ്രത്തിന്റെ പേരിൽ ആശങ്ക; പരക്കം പാഞ്ഞ് പരീക്ഷാർഥികൾ

അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയാൽ അധ്യാപകർക്കെതിരേയും ഒപ്പം തന്നെ ഇതിനു അനുവദിച്ച കോളേജുകൾക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാൻസലർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആർ.എൻ. രവിയും ഇടപെട്ടിട്ടുണ്ട്.

പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം നിർദേശിച്ചതിനേ തുടർന്നു കൂടിയണ് നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടത്തിയ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇത് സംബന്ധിച്ചുള്ല എല്ലാ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടിട്ടണ്ട്. ഇനി ഇത സംബനധിച്ചള്ള പഠന റിപ്പോർട്ട് ുറത്തു വന്ന ശേഷം നടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാർ.

Latest News