Canada Ends Fast-Track Visa: വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി…; ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി കാനഡ

Canada Ends Fast-Track Visa For Foreign Students: എസ്ഡിഎസ് പദ്ധതി 2018-ലാണ് കാനഡ ആവിഷ്‌കരിച്ചത്. കാനഡയിൽ തുടർവിദ്യാഭ്യാസം നേടാൻ വിദേശ വിദ്യാർഥികൾക്ക് കാലതാമസം വരാതിരിക്കുന്നതിന് എസ്ഡിഎസ് പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളെ മുന്നിൽ കണ്ടായിരുന്നു കാനഡ എസ്ഡിഎസ് പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചത്.

Canada Ends Fast-Track Visa: വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി...; ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി കാനഡ

Represental Image (Credits: Freepik)

Published: 

09 Nov 2024 19:03 PM

ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രപ്രശ്‌നങ്ങൾ തുടരുന്നതിനിടെ വിദേശവിദ്യാർഥികൾക്ക് തിരിച്ചടിനൽകി കാനഡയുടെ നീക്കം. വിദേശവിദ്യാർഥികൾക്ക് ഫാസ്റ്റ് ട്രാക്ക് വിസ നൽകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ് കാനഡ (ഐആർസിസി) പ്രസ്താവനയിൽ അറിയിച്ചു. വിദേശവിദ്യാർഥികൾക്ക് വളരെ വേഗത്തിൽ രേഖകളുടെ പരിശോധനകൾ നടത്തുകയും ഏറ്റവും കൂടുതൽ അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്.

എസ്ഡിഎസ് പദ്ധതി 2018-ലാണ് കാനഡ ആവിഷ്‌കരിച്ചത്. കാനഡയിൽ തുടർവിദ്യാഭ്യാസം നേടാൻ വിദേശ വിദ്യാർഥികൾക്ക് കാലതാമസം വരാതിരിക്കുന്നതിന് എസ്ഡിഎസ് പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളെ മുന്നിൽ കണ്ടായിരുന്നു കാനഡ എസ്ഡിഎസ് പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയിൽ കാനഡ പരിഗണിച്ചിരുന്നത് ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു. പ്രാദേശിക സമയം നവംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകൾ മാത്രമെ ഇനി പരിഗണിക്കൂ എന്നാണ് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ പോലെയാകും ഇനി മുതൽ പരിഗണിക്കുക. കൂടുതൽ വിദ്യാർഥികൾക്ക് അനുമതി ലഭിക്കുന്നതും അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാകുന്ന തരത്തിലുള്ളതുമായിരുന്നു എസ്ഡിഎസ്. ഇത് നിർത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് കാനഡയിലേക്ക് പോകുന്നതിന് ഇനി ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.

അതിനാൽ തന്നെ പ്രോഗ്രാം അവസാനിപ്പിക്കുന്നതായി ജസ്റ്റിൻ ട്രൂഡോ സർക്കാർ അറിയിച്ചതോടെ വിസ പ്രോസസിങ്ങിലെ കാലതാമസത്തെയും അനിശ്ചിതത്വത്തെയും കുറിച്ച് വിദേശ വിദ്യാർഥികൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. കാനഡയെ ഉന്നത പഠനത്തിന് അനുയോജ്യമായ കേന്ദ്രമായി കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വിഷയം സാരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം എന്തുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് വിസ സേവനം അവസാനിപ്പിച്ചതെന്നതിനെക്കുറിച്ച് കനേഡിയൻ സർക്കാർ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ