5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AAI Recruitment 2024: ഡിഗ്രി ഉണ്ടോ? എങ്കിൽ 30,000 രൂപ ശമ്പളത്തോടെ എയർപോർട്ടിൽ ജോലി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം

Airport Authority of India Security Screener Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

AAI Recruitment 2024: ഡിഗ്രി ഉണ്ടോ? എങ്കിൽ 30,000 രൂപ ശമ്പളത്തോടെ എയർപോർട്ടിൽ ജോലി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം
Representational Image (Image Credits: Xavier Lorenzo/ Getty Images Creative)
nandha-das
Nandha Das | Updated On: 28 Nov 2024 17:31 PM

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യുടെ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സുരക്ഷാ സ്‌ക്രീനർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 274 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

ശമ്പളം

പ്രതിമാസം 30,000 രൂപ മുതൽ 34,000 രൂപ വരെ.

യോഗ്യത

കേന്ദ്രസർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയിരിക്കണം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക് മതി.

പ്രായപരിധി

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 18 വയസ്.
ഉയർന്ന പ്രായപ്രതി: 27 വയസ്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, ഒബിസിക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

ALSO READ: നാല് വർഷ ബിരുദം ഉള്ളവർക്ക് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുമോ? അറിയേണ്ടതെല്ലാം

അപേക്ഷ ഫീസ്

എഎഐയുടെ സുരക്ഷാ സ്‌ക്രീനർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഫീസ് 750 രൂപയാണ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്കും സ്ത്രീകൾക്കും 100 രൂപയാണ് ഫീസ്. ഓൺലൈനായാണ് അപേക്ഷകർ ഫീസ് അടക്കേണ്ടത്.

തിരഞ്ഞെടുപ്പ്

ഓൺലൈനായി നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന്റെ ലിങ്ക് പിന്നീട് എഎഐസിഎൽഎഎസ് (AAICLAS)-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ അയച്ചവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭിമുഖത്തിന് വിളിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ട്രെയിനിങ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടതുണ്ട്. ഇതിന്റെ ചിലവുകൾ അവർ തന്നെ വഹിക്കും. എന്നാൽ, ആദ്യവട്ടം ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയില്ല എങ്കിൽ തുടർന്നുള്ള പരിശീലനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കിയേക്കും. തുടർന്ന്, മൊത്തത്തിലുള്ള പ്രകടനം കണക്കിലെടുത്താണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://aaiclas.aero/ സന്ദർശിക്കുക.
  • ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ വായിച്ചു മനസിലാക്കുക.
  • ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകി അക്കൗണ്ട് സൈൻ അപ്പ് ചെയ്യാം.
  • തുടർന്ന്, അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകാം.
  • ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.