AAI Recruitment 2025: എയർപോർട്ടിൽ ജോലിയായാലോ? അതും 1,40,000 രൂപ വരെ ശമ്പളത്തോടെ; അറിയേണ്ടതെല്ലാം
Airport Authority Junior Executives Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 18.

എയർപോർട്ടിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടിവുകളെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വിവിധ ഡിസിപ്ലിനുകളിലായി ആകെ 83 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 18.
ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്)
ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്) തസ്തികയിൽ 13 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം നിർബന്ധമില്ല. 27 വയസാണ് അപേക്ഷ നൽകാനുള്ള ഏറ്റവും ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്ആർ)
ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്ആർ) തസ്തികയിൽ 66 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എംബിഎ/ തത്തുല്യ ബിരുദം (HRM/HRD/PM&IR/ലേബർ വെൽഫെയർ) നേടിയവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ആവശ്യമില്ല. അപേക്ഷ നൽകാനുള്ള ഉയർന്ന പ്രായപരിധി 27 വയസ്. 40000 രൂപ മുതൽ 140000 രൂപ വരെയാണ് പ്രതിമാസ ശമ്പളം.
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്)
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്) തസ്തികയിൽ 4 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് എംഎ (ഹിന്ദി/ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും) ഉണ്ടായിരിക്കണം. 27 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. 40000 രൂപ മുതൽ 140000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വനിതകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.aai.aero/careers സന്ദർശിക്കുക.
എങ്ങനെ അപേക്ഷിക്കാം?
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.aai.aero/ സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് ഡാഷ്ബോർഡി’ലെ ‘AAI ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് നൽകി, രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടച്ച ശേഷം ഫോം സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെ ഒരു കോപ്പി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.