AAI Recruitment: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 1.40 ലക്ഷം വരെ ശമ്പളത്തില്‍ ജോലി; ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിരവധി ഒഴിവുകള്‍
AAI Junior Executive Recruitment 2025: 27 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഏപ്രില്‍ 25 മുതല്‍ മെയ് 24 വരെ അപേക്ഷിക്കാം. 40000-140000 ആണ് പേ സ്‌കെയില്‍. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിരവധി ഒഴിവുകള്‍. 309 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അണ്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍-125, ഇഡബ്ല്യുഎസ്-30, ഒബിസി (നോണ്‍ ക്രീമി ലെയര്‍)-72, എസ്‌സി-55, എസ്ടി-27 എന്നിങ്ങനെയാണ് ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നത്. ഫിസിക്‌സും, മാത്തമാറ്റിക്‌സും ഉള്‍പ്പെട്ട മൂന്ന് വര്‍ഷത്തെ ബിഎസ്‌സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, ഏതെങ്കിലും സെമസ്റ്ററില്‍ ഫിസിക്‌സും, മാത്തമാറ്റിക്‌സും പാഠ്യവിഷയങ്ങളായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.
27 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഏപ്രില്‍ 25 മുതല്‍ മെയ് 24 വരെ അപേക്ഷിക്കാം. 40000-140000 ആണ് പേ സ്‌കെയില്‍. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികൾ എഎഐ വെബ്‌സൈറ്റ് പരിശോധിക്കണം.
പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗാര്‍ത്ഥികളെ ആപ്ലിക്കേഷൻ വെരിഫിക്കേഷൻ/ വോയ്‌സ് ടെസ്റ്റ്/ സൈക്കോ ആക്റ്റീവ് സബ്‌സ്റ്റൻസസ് ടെസ്റ്റ്/ സൈക്കോളജിക്കൽ അസസ്‌മെന്റ്/ ഫിസിക്കൽ മെഡിക്കൽ പരീക്ഷ/ ബാക്ക്‌ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.




Read Also : Hotel Management Career: അനവധിയാണ് അവസരങ്ങള്‍; വിദേശത്തും ചേക്കേറാം; ഹോട്ടല്‍ മാനേജ്‌മെന്റ് നിസാരമല്ല
എങ്ങനെ അയക്കാം?
- www.aai.aero എന്ന വെബ്‌സൈറ്റിലെ “CAREERS” എന്ന ടാബിന് കീഴിലുള്ള ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
- ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
- അപേക്ഷാ ഫീസ് 1000 രൂപ (ജിഎസ്ടി ഉൾപ്പെടെ) ഓൺലൈൻ വഴി മാത്രമേ അടയ്ക്കാവൂ.
- എസ്‌സി, എസ്ടി, പിഡബ്ല്യുഡി, വനിതാ ഉദ്യോഗാർത്ഥികൾ, എഎഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അപ്രന്റീസുകൾ എന്നിവര്‍ക്ക് ഫീസ് വേണ്ട.
- ഉദ്യോഗാർത്ഥികൾ അവരുടെ ഇമെയിൽ അക്കൗണ്ട് പരിശോധിക്കുകയും കൂടുതൽ അപ്‌ഡേറ്റുകൾക്കായി എഎഐ വെബ്‌സൈറ്റ് www.aai.aero പതിവായി സന്ദർശിക്കുകയും വേണം.