5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AAI Recruitment 2025: വിമാനത്താവളത്തിൽ 75,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഇന്ന് തന്നെ അപേക്ഷിച്ചോളൂ

Airport Authority of India Consultant Recruitment 2025: പരീക്ഷയില്ലാതെ അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൺസൾട്ടന്റ് തസ്തികയിലേക്കുള്ള നിയമനം നടക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 75,000 രൂപ വരെ ശമ്പളം ലഭിക്കും.

AAI Recruitment 2025: വിമാനത്താവളത്തിൽ 75,000 രൂപ ശമ്പളത്തോടെ ജോലി നേടാം; ഇന്ന് തന്നെ അപേക്ഷിച്ചോളൂ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യImage Credit source: Facebook
nandha-das
Nandha Das | Updated On: 27 Mar 2025 12:29 PM

നല്ല ശമ്പളത്തോടെ വിമാനത്താവളത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) കൺസൾട്ടന്റ് തസ്തികയിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 20 ഒഴിവുകൾ നികത്താൻ ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 2ന് മുമ്പായി അപേക്ഷ സമർപ്പിക്കാം.

പരീക്ഷയില്ലാതെ അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൺസൾട്ടന്റ് തസ്തികയിലേക്കുള്ള നിയമനം നടക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 75,000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾ chqrectt@aai.aero എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിശദാംശങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിൽ ഡെപ്യൂട്ടി ജനറൽ മാനേജർ/ ജോയിന്റ് ജനറൽ മാനേജർ (ഇ-6/ഇ-7 ലെവൽ) ആയി വിരമിച്ച ഉദ്യോഗസ്ഥർ, ലാൻഡ് മാനേജ്‌മെന്റ്/ കാർഗോ/ സിവിൽ എഞ്ചിനീയറിംഗ്/ കൊമേഴ്‌സ്യൽ/ നിയമം/ ഫിനാൻസ് ഡയറക്ടറേറ്റുകളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉള്ളവർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. എഎഐയിൽ കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തെ കൺസൾട്ടന്റ് കാലാവധി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.

ALSO READ: റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം, നിരവധി ഒഴിവുകള്‍; നോട്ടിഫിക്കേഷന്‍ ഉടന്‍

അപേക്ഷകർക്കുള്ള ഏറ്റവും ഉയർന്ന പ്രായപരിധി 65 വയസ്സാണ്. അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർ മാത്രമേ അഭിമുഖത്തിന് ഹാജരാകേണ്ടതുള്ളൂ. അഭിമുഖത്തിനൊപ്പം പ്രമാണ പരിശോധന കൂടിയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അഭിമുഖം സംബന്ധിച്ച മറ്റ് വിവരങ്ങൾ എഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.