5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആണോ ലക്ഷ്യം; എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ആകെ 6100 സീറ്റുകളാണ് ഉള്ളത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. ചേരാനാഗ്രഹിക്കുന്നവരുണ്ടെങ്കില്‍ മറ്റ് നിബന്ധനകള്‍ പാലിച്ചേ മതിയാകൂ.

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആണോ ലക്ഷ്യം; എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കാം
shiji-mk
Shiji M K | Published: 29 Apr 2024 12:07 PM

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇപ്പോള്‍ ദേശീയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പൊതുപ്രവേശനപരീക്ഷ നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍വകലാശാലകള്‍, ഐഐടികള്‍, എന്‍ഐടികള്‍, റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍, ഗവ കോളേജുകള്‍ എന്നിവയുള്‍പ്പെടെയുള്ള 64 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.

ആകെ 6100 സീറ്റുകളാണ് ഉള്ളത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. ചേരാനാഗ്രഹിക്കുന്നവരുണ്ടെങ്കില്‍ മറ്റ് നിബന്ധനകള്‍ പാലിച്ചേ മതിയാകൂ. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുരുവായൂര്‍ ക്യാമ്പസ് സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലേക്കാണ് കേരളത്തില്‍ പ്രവേശനം ലഭിക്കുക.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ബി എസ് സി. ബി എഡ്, ബി എ ബിഎഡ്, ബികോം ബി എഡ്, പ്രോഗ്രാമുകളാണുള്ളത്. ഓരോ പ്രാഗ്രാമിനും 50 സീറ്റ് വീതമുണ്ടാകും. കോഴിക്കോട് എന്‍ഐടിയില്‍ ബി എസ് സി ബിഎഡ് പ്രോഗ്രാമിലേക്കാണ് പ്രവേശനം. അവിടെയും 50 സീറ്റുകളാണുള്ളത്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബി എ ബിഎഡ് പ്രോഗ്രാമാണുള്ളത്. 100 സീറ്റിലേക്കാണ് പ്രവേശനം.

കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പ്രവേശന പരീക്ഷയായിരിക്കും ഉണ്ടാവുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലായി ചോദ്യങ്ങളുണ്ടാകും. ഭാഷ, ഐച്ഛിക വിഷയം, ജനറല്‍ ടെസ്റ്റ്, ടീച്ചിങ് ആപ്റ്റിറ്റൂ്യഡ് എന്നീ വിഭാഗങ്ങളിലാണ് ചോദ്യങ്ങളുണ്ടാകുക.

ഓരോ ഭാഷയ്ക്കും 23 ചോദ്യങ്ങളില്‍ 20 എണ്ണത്തിന് ഉത്തരം നല്‍കണം. ഐച്ഛിക വിഷയത്തില്‍ 26 വിഷയങ്ങളില്‍ നിന്നായി മൂന്നെണ്ണം തെരഞ്ഞെടുക്കണം. ഓരോ വിഷയത്തിലും 28 ചോദ്യങ്ങളുണ്ടാകും. ഇതില്‍ 25 എണ്ണതിന് എങ്കിലും ഉത്തരം നല്‍കണം.

പ്ലസ്ടു സിലബസിന് അനുസരിച്ചാണ് ഐച്ഛികവിഷയങ്ങളുണ്ടാവുക. ജനറല്‍ ടെസ്റ്റ്, ജനറല്‍ നോളജ്, കറന്റ് അഫയേഴ്‌സ്, ജനറല്‍ മെന്റല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ലോജിക്കല്‍ ആന്റ് അനലറ്റിക്കല്‍ റീസണിങ് എന്നിവ പരിശോധിക്കും.

അപേക്ഷഫീസ് ജനറലിന് 1200 രൂപ, 1000 രൂപ-ഒ.ബി.സി.-എന്‍.സി.എല്‍./ഇ.ഡബ്ല്യു.എസ്., 650 രൂപ-എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./തേര്‍ഡ് ജെന്‍ഡര്‍. പരീക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കണം. 178 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി പരീക്ഷ എഴുതാം. മുന്‍ഗണനാക്രമത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം.