AIIMS Recruitment 2025: റിസര്‍ച്ച്, ടെക്‌നിക്കല്‍, നഴ്‌സിംഗ് മേഖലകളില്‍ ഒഴിവുകള്‍; എയിംസ് ഡല്‍ഹി വിളിക്കുന്നു

AIIMS Project Recruitment 2025 : പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്-II (നോൺ-മെഡിക്കൽ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്-III, പ്രോജക്ട് നഴ്സ്-II എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പ്രോജക്ട് നഴ്സ് വിഭാഗത്തില്‍ നാലു ഒഴിവുകളുണ്ട്

AIIMS Recruitment 2025: റിസര്‍ച്ച്, ടെക്‌നിക്കല്‍, നഴ്‌സിംഗ് മേഖലകളില്‍ ഒഴിവുകള്‍; എയിംസ് ഡല്‍ഹി വിളിക്കുന്നു

പ്രതീകാത്മക ചിത്രം

Published: 

15 Mar 2025 12:10 PM

യിംസ് ഡല്‍ഹിയില്‍ താൽക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ അവസരം. പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്-II (നോൺ-മെഡിക്കൽ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്-III, പ്രോജക്ട് നഴ്സ്-II എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പ്രോജക്ട് നഴ്സ് വിഭാഗത്തില്‍ നാലു ഒഴിവുകളുണ്ട്. പ്രോട്ടീൻ ബയോമാർക്കറുകളുമായി ബന്ധപ്പെട്ടുള്ള പ്രോജക്ടിലേക്കാണ് നിയമനം. എയിംസ് ഡല്‍ഹിയിലെ ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ പ്രോജക്ടിന് മൂന്ന് വര്‍ഷമാണ് കാലാവധി.

ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും 3 വർഷത്തെ പരിചയവും, അല്ലെങ്കിൽ പിഎച്ച്ഡി, അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ഐടി/സിഎസ് – നാല് വർഷത്തെ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷത്തെ പരിചയവുമാണ്‌ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 40 വയസാണ് പ്രായപരിധി.

ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ബിരുദവും മൂന്ന് വർഷത്തെ പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ള 35 വയസ് വരെയുള്ളവര്‍ക്ക് പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിഭാഗത്തിലേക്ക് അയക്കാം. കുറഞ്ഞത് സെക്കൻഡ് ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ജിഎൻഎം) കോഴ്‌സ് യോഗ്യതയുള്ളവരെയാണ് പ്രോജക്ട് നഴ്‌സ് വിഭാഗത്തിലേക്ക് ആവശ്യം. 30 വയസാണ് പ്രായപരിധി.

Read Also : AIIMS NORCET: എയിംസില്‍ നഴ്‌സാകാം; എങ്ങനെ അയക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് – II ഒരു മാനേജീരിയൽ തലത്തിലായിരിക്കും. കൂടാതെ എല്ലാ ഗവേഷണ, നഴ്സിംഗ് സ്റ്റാഫുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം. ഡാറ്റ ശേഖരണം, ഡാറ്റ സൂക്ഷിക്കൽ, പ്രോട്ടിയോമിക്സ് തുടങ്ങിയവയില്‍ പിന്തുണ നല്‍കുകയാണ്‌ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ടിന്റെ ഉത്തരവാദിത്തം. രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതടക്കം നഴ്‌സുമാരുടെ ഉത്തരവാദിത്തമായിരിക്കും.

എങ്ങനെ അയക്കാം?

പൂർണ്ണമായ സിവി സഹിതമുള്ള അപേക്ഷകൾ മാർച്ച് 25-നകം icmrstrokebiomarker@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഇല്ലാത്ത അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക്‌ https://www.aiims.edu/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ