AIC Recruitment : അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയാകാം; 60,000 രൂപ ശമ്പളം
Agriculture Insurance Company Recruitment: . 21-30 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാങ്ങള്‍ക്ക് 200 രൂപയും, മറ്റുള്ളവര്‍ക്ക് ആയിരം രൂപയുമാണ് ഫീസ്. 55 ഒഴിവുകളില്‍ അണ്‍റിസര്‍വ്ഡ്-16, ഒബിസി-19, എസ്‌സി-9, എസ്ടി-5, ഇഡബ്ല്യുഎസ്-6 എന്നിങ്ങനെ ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നു

അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി(എഐസി)യില്‍ മാനേജ്‌മെന്റ് ട്രെയിനിയാകാന്‍ അവസരം. 55 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷ നടക്കും. പരീക്ഷയ്ക്ക് ഏകദേശം 10 ദിവസം മുമ്പ് കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഐടി-20, ആക്ച്വറിയൽ-5, ജനറലിസ്റ്റ്-30 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ആകെയുള്ള 55 ഒഴിവുകളില്‍ അണ്‍റിസര്‍വ്ഡ്-16, ഒബിസി-19, എസ്‌സി-9, എസ്ടി-5, ഇഡബ്ല്യുഎസ്-6 എന്നിങ്ങനെ ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നു. ഇതിന് പുറമെ പിഡബ്ല്യുബിഡിക്ക് എട്ട് ഒഴിവുകളും അനുവദിച്ചിട്ടുണ്ട്.
ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (സ്‌കെയില്‍ 1) അര്‍ഹതയുണ്ടാകും. പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം തൃപ്തികരമല്ലെങ്കില്‍ പിരിച്ചുവിടും.
പരിശീലന കാലയളവ് പൂർത്തിയാക്കിയ ശേഷം സ്കെയിൽ I ഓഫീസറായി നിയമിക്കപ്പെടുന്ന മാനേജ്മെന്റ് ട്രെയിനിയെ ഡയറക്ട് റിക്രൂട്ട് ഓഫീസർക്ക് തുല്യമായി പരിഗണിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് പ്രൊബേഷനിലായിരിക്കും. പ്രൊബേഷന്‍ കാലയളവ് ആറു മാസത്തേക്ക് കൂടി നീട്ടാം.




പ്രൊബേഷന് മുമ്പായി രണ്ട് വര്‍ഷത്തേക്ക് കമ്പനിയില്‍ ജോലി ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥി ഒരു അണ്ടർടേക്കിംഗ് കം ഗ്യാരണ്ടി ബോണ്ട് നൽകേണ്ടതുണ്ട്. കമ്പനിയിൽ നിന്ന് രാജിവയ്ക്കുകയോ ബോണ്ട് കാലാവധി അവസാനിക്കുന്നതിന് പിരിച്ചുവിടുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയോ ചെയ്താല്‍ ‘ലിക്വിഡേറ്റഡ് നഷ്ടപരിഹാരത്തുക നല്‍കണം. ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ നാല് ലക്ഷവും, ഒരു വര്‍ഷം കഴിഞ്ഞാണെങ്കില്‍ രണ്ട് ലക്ഷവുമാകും ഈ തുക.
Read Also : എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 60000 ശമ്പളത്തോടെ ജോലി; ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ മികച്ച അവസരം
പരിശീലന കാലയളവില്‍ പ്രതിമാസം 60,000 രൂപ ലഭിക്കും. ട്രെയിനി കാലാവധി വിജയകരമായി പൂർത്തിയാക്കി സ്കെയിൽ- I ഓഫീസർമാരായി നിയമിക്കപ്പെടുന്നവർക്ക് 50,925 രൂപ മുതൽ അടിസ്ഥാന ശമ്പളവും ബാധകമായ മറ്റ് അനുവദനീയമായ അലവൻസുകളും ലഭിക്കും. നിയമന സ്ഥലം അനുസരിച്ച് മൊത്ത ശമ്പളം പ്രതിമാസം ഏകദേശം 90,000 രൂപയായിരിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ ആക്ച്വറിയൽ സയൻസസ്/ ഇക്കണോമിക്സ്/ ഓപ്പറേഷൻസ് റിസർച്ച് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് ആക്ച്വറിയൽ വിഭാഗത്തിലേക്കുള്ള യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഒപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ (ഐഎഐ)/ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് ആക്ച്വറീസ് (ഐഎഫ്ഒഎ) എന്നിവയിൽ നിന്ന് കുറഞ്ഞത് 2 പേപ്പറുകളുടെ ക്രെഡിറ്റ് എന്നീ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിഇ, ബിടെക്, എംഇ, എംടെക് എന്നിവയോ, ഐടി, എംസിഎ എന്നിവ പാസായവര്‍ക്കോ ഐടി വിഭാഗത്തിലേക്ക് അപേക്ഷിക്കാം. ഒപ്പം സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പരിചയമുണ്ടാകണം. 21-30 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാങ്ങള്‍ക്ക് 200 രൂപയും, മറ്റുള്ളവര്‍ക്ക് ആയിരം രൂപയുമാണ് ഫീസ്. http://www.aicofindia.com/career എന്ന ലിങ്കില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിക്കണം. തുടര്‍ന്ന് വെബ്‌സൈറ്റിലെ അപേക്ഷാ ലിങ്ക് വഴി ആപ്ലിക്കേഷന്‍ അയക്കാം.