AFCAT 2025 Results: എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് ഫലം പുറത്ത്, പരിശോധിക്കേണ്ടത്
എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്, 336 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ

വ്യോമസേന നടത്തിയ എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിൻ്റെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എഴുത്തുപരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ afcat.cdac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 336 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എങ്ങനെ ഫലം പരിശോധിക്കാം എന്ന് നോക്കാം.
എങ്ങനെ ഫലം പരിശോധിക്കാം
1. ഔദ്യോഗിക വെബ്സൈറ്റായ afcat.cdac.in സന്ദർശിക്കുക.
2. ഫലം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. ലഭിക്കുന്ന പേജിൽ ഇമെയിൽ ഐഡി, പാസ്‌വേഡ്, കാപ്‌ച എന്നിവ നൽകി സബ്മിറ്റ് ചെയ്യുക
4. ഫലം നിങ്ങൾക്ക് സ്ക്രീനിൽ ദൃശ്യമാകും.
5. ഭാവി റഫറൻസിനായി AFCAT 01/2025 ഫലം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
ഗ്രൂപ്പ് ‘എ’ ഗസറ്റഡ് ഓഫീസർ തസ്തിക
ഗ്രൂപ്പ് ‘എ’ ഗസറ്റഡ് ഓഫീസർ തസ്തികയിലെ 336 ഒഴിവുകൾ നികത്തുകയാണ് ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ ലക്ഷ്യമിടുന്നത്. എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.ഓൺലൈൻ AFCAT-ൽ വിജയിച്ച ഉദ്യോഗാർത്ഥികളെ വ്യോമസേന സെലക്ഷൻ ബോർഡുകളിൽ ഒന്നിലേക്കും NCC സ്പെഷ്യൽ എൻട്രിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളെ AFSB കേന്ദ്രങ്ങളിൽ ഒന്നിൽ നേരിട്ട് AFSB പരിശോധനയ്ക്കും വിളിക്കും. ഡെറാഡൂൺ (1 AFSB), മൈസൂരു (2 AFSB), ഗാന്ധിനഗർ (3 AFSB), വാരണാസി (4 AFSB), ഗുവാഹത്തി (5 AFSB) എന്നിവിടങ്ങളിലാണ് AFSB കേന്ദ്രങ്ങൾ.
എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ AFSB അഭിമുഖത്തിനുള്ള കോൾ-അപ്പ് ലെറ്ററിനായി https://careerindianairforce.cdac.in അല്ലെങ്കിൽ https://afcat.cdac.in എന്ന വെബ്‌സൈറ്റിൽ AFSB തീയതിയും വേദിയും സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഐഎഎഫ് എങ്ങനെയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക?
എഴുത്തുപരീക്ഷയിലും AFSB പരീക്ഷയിലും IAF നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാർക്ക് ഉദ്യോഗാർത്ഥികൾ വെവ്വേറെ നേടണം. നേടിയ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ക്രമത്തിലായിരിക്കും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലെ NCC എയർ വിംഗ് സീനിയർ ഡിവിഷൻ ‘C’ സർട്ടിഫിക്കറ്റ് ഉള്ളവർക്കായി 10% ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രകടനം, മെഡിക്കൽ ഫിറ്റ്നസ്, സ്ഥാനാർത്ഥികൾ നൽകുന്ന തിരഞ്ഞെടുപ്പ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ബ്രാഞ്ച് അലോട്ട്മെന്റ്.