KEAM 2024: എൻജിനിയറിങ് പ്രവേശന പരീക്ഷ: പുതുക്കിയ സമയക്രമമുള്ള അഡ്മിറ്റ് കാർഡ് ഹാജരാക്കണം

KEAM 2024 Updates: കീം പരീക്ഷയുടെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടിങ് സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

KEAM 2024: എൻജിനിയറിങ് പ്രവേശന പരീക്ഷ: പുതുക്കിയ സമയക്രമമുള്ള അഡ്മിറ്റ് കാർഡ് ഹാജരാക്കണം
Published: 

03 Jun 2024 14:57 PM

‌തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് എത്തുന്ന പരീക്ഷാർത്ഥികൾ പുതുക്കിയ സമയക്രമം രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് ഹാജരാക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്കു രണ്ട് മുതൽ അഞ്ച് വരെയാണ് എൻജിനിയറിങ് പരീക്ഷ.

ഫാർമസി കോഴ്‌സിന്റെ മാത്രം പരീക്ഷ പത്തിന് മൂന്നര മുതൽ അഞ്ചു വരെ നടക്കും. എൻജിനിയറിങ് പരീക്ഷയ്ക്ക് 11.30 മുതൽ ഒന്നര വരെയാണ് റിപ്പോർട്ടിങ് സമയം. ഫാർമസി പരീക്ഷയ്ക്ക് ഒന്നു മുതൽ മൂന്നു വരെയുമാണ് റിപ്പോർട്ടിങ് സമയം അനുവദിച്ചിരിക്കുന്നത്.

അഡ്മിറ്റ് കാർഡ് കൂടാതെ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, ആധാർ കാർഡ്, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽരേഖ പരീക്ഷയ്ക്കുവരുന്നവർ ഹാജരാക്കണം.

ALSO READ: യുജിസി നെറ്റിന് ഇനി 19 നാൾ, അഡ്മിറ്റ് കാർഡ്, പരീക്ഷാ സെൻ്റർ, അറിയേണ്ടതെല്ലാം

അതേസമയം കീം പരീക്ഷയുടെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. പരീക്ഷാർത്ഥികളുടെ തിരക്കിന് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.

പരീക്ഷാർത്ഥികളുടെ റിപ്പോർട്ടിങ് സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

അതിനിടെ കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്‌​ഠി​ത പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ (കീം) ​​വി​ദൂ​ര ജി​ല്ല​ക​ളി​ൽ കേ​ന്ദ്രം അ​നു​വ​ദി​ച്ച​താ​യി പ​രാ​തി ഉയർന്നിരുന്നു.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ