5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വിദ്യാർഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചു; 11 അധ്യാപകർക്കെതിരെ നടപടി, പിഴ

പത്തനംതിട്ടയിൽ വിദ്യാർഥി തെറ്റായി രജിസ്ട്രേഷൻ നമ്പർ എഴുതിയത് കണ്ടെത്തിയതിന് പിന്നാലെ അധ്യാപകന് 3000 രൂപയാണ് പിഴ

വിദ്യാർഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചു; 11 അധ്യാപകർക്കെതിരെ നടപടി, പിഴ
arun-nair
Arun Nair | Published: 13 May 2024 19:07 PM

ആലപ്പുഴ: പരീക്ഷകളിൽ വിദ്യാർഥികൾ രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയാൽ പരീക്ഷ ഹാളിൽ ഡ്യൂട്ടിയിലുള്ള അധ്യാപർക്കെതിരെയായിരിക്കും ഇനി നടപടി. 2020-21 മുതൽ 2022-23 അധ്യയന വർഷങ്ങൾക്കിടയിൽ ഇത്തരത്തിൽ 11 അധ്യാപകർക്കെതിരെയാണ് നടപടി എടുത്തത്. ഇത്തരത്തിൽ 38 വിദ്യാർഥികളാണ് തെറ്റായി രജിസ്റ്റർ നമ്പർ എഴുതിയത് ശ്രദ്ധയിൽപ്പെട്ടത്.

പത്തനംതിട്ടയിൽ വിദ്യാർഥി തെറ്റായി രജിസ്ട്രേഷൻ നമ്പർ എഴുതിയത് കണ്ടെത്തിയതിന് പിന്നാലെ അധ്യാപകന് 3000 രൂപയാണ് പിഴ ചുമത്തിയത്. ഏറണാകുളത്തും സമാന സംഭവത്തിൽ പിഴയിട്ടിട്ടുണ്ട്. പിഴ അടത്ത രസീതിൻറെ പകർപ്പ്, സർവ്വീസ് ബുക്കിലെ എൻട്രി എന്നിവയടക്കമാണ് വിദ്യാഭ്യാസ വകുപ്പിലേക്ക് അയക്കേണ്ടത്.
അതേസമയം വിദ്യാർത്ഥികൾ ചെയ്യുന്ന തെറ്റുകളിൽ അധ്യാപകരെ ശിക്ഷിക്കുന്ന സമ്പ്രദായത്തിനെതിരെ നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി എത്തുന്നത്.

മാത്രമല്ല ഒരു വിഭാഗം അധ്യാപകരെ മാത്രമാണ് ഇത്തരത്തിൽ ശിക്ഷിക്കുന്നതെന്നും മറ്റു ചിലരെ ഒഴിവാക്കുകയാണെന്നും പരാതിയുണ്ട്. ശിക്ഷയിലെ ഈ പക്ഷപാതത്വത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് ആരോപിച്ചു.

കുറച്ച് അധ്യാപകരെ മാത്രം ശിക്ഷിക്കുന്നത് സർക്കാർ അനുകൂല അധ്യാപക യൂണിയനെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മൂല്യനിർണയവുമായി ബന്ധപ്പെട്ടും അധ്യാപകരിൽ നിന്നും സമാനമായ പരാതികളുണ്ട്. മാർക്കിലെ ചെറിയ വ്യത്യാസം പോലും ചില അധ്യാപകർക്കെതിരെ വലിയ
നടപടിയിലേക്ക് നയിക്കുന്നുവെന്നും മറ്റു ചിലരെ ഇതിൽ നിന്ന് ഒഴിവാക്കുന്നുവെന്നും ആരോപണമുണ്ട്.