5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Yantra India Limited Recruitment 2024: ഓർഡനൻസ് ഫാക്ടറികളിൽ അപ്രന്റീസ് ഒഴിവുകൾ; 4039 പേർക്ക് അവസരം

Yantra India Limited Apprenticeship 2024: പത്താം ക്ലാസ്/ തത്തുല്യം, ഐടിഐ എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

Yantra India Limited Recruitment 2024: ഓർഡനൻസ് ഫാക്ടറികളിൽ അപ്രന്റീസ് ഒഴിവുകൾ; 4039 പേർക്ക് അവസരം
Representational Image (Image Credits: Pekic/E+/Getty Images)
nandha-das
Nandha Das | Published: 11 Oct 2024 15:00 PM

യന്ത്ര ഇന്ത്യ ലിമിറ്റഡിന് കീഴിൽ രാജ്യത്തെ വിവിധ ഓർഡനൻസ് ഫാക്ടറികളിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. 4039 പേരെയാണ് തെരഞ്ഞെടുക്കുക. ഐടിഐക്കാർക്കും നോൺ ഐടിഐക്കാർക്കും അവസരമുണ്ട്. രാജ്യത്തുടനീളം നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സർക്കാർ സംരംഭമായ സ്കിൽ ഇന്ത്യ മിഷനുമായി ഇവ യോജിച്ച് പ്രവർത്തിക്കുന്നു. ഒക്ടോബർ അവസാനവാരം മുതൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് യന്ത്ര ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.yantraindia.co.in സന്ദർശിക്കാം.

ഐടിഐ കാറ്റഗറി:

  • യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഐടിഐ എന്നിവ 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
  • ഒഴിവ്: 2576

നോൺ ഐടിഐ കാറ്റഗറി:

  • യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം. സയൻസിലും മാത്തമാറ്റിക്സിലും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
  • ഒഴിവ്: 1463

പ്രായപരിധി:

  • അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി: 35 വയസ്
  • അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി: 14 വയസ്.
  • അപകടസാധ്യതയുള്ള ട്രേഡുകളിൽ പരിശീലനത്തിന് അപേക്ഷിക്കുന്നവർക്ക് 18 വയസ്സാണ് കുറഞ്ഞ പ്രായപരിധി.

തെരഞ്ഞെടുപ്പ്:

മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ അതാത് തസ്തികകൾക്കാവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ മെഡിക്കൽ പരിശോധനയുണ്ടാകും. തുടർന്ന്, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ അന്തിമ പട്ടിക യന്ത്ര ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

അപേക്ഷ:

ഒക്ടോബർ അവസാനവാരം മുതൽ www.yantraindia.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങളും, സ്കാൻ ചെയ്ത ഡോക്യൂമെന്റുകളും അപ്ലോഡ് ചെയ്ത ശേഷം, അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക.