Zomato: പേരുമാറ്റത്തിനൊരുങ്ങി സോമറ്റോ; ഇനി എറ്റേണൽ എന്നറിയപ്പെടും
Zomato Name Changed to Eternal: പേരിൽ മാറ്റം കൊണ്ടുവരുന്നതോടെ കമ്പനിയുടെ കോർപറേറ്റ് വെബ്‌സൈറ്റിലും സൊമാറ്റോയ്ക്ക് പകരം പുതിയ പേരായ 'എറ്റേണൽ' ആണുണ്ടാവുക.

പേരുമാറ്റത്തിനൊരുങ്ങി ഓണലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ. മാതൃകമ്പനിയുടെ (പാരന്റ് കമ്പനി) പേരിലാണ് മാറ്റം വരുത്തുന്നത്. സോമറ്റോ ഇനിമുതൽ ‘എറ്റേണൽ’ എന്ന പേരിൽ അറിയപ്പെടും. കമ്പനി ഡയറക്ടർ ബോർഡ് പുതിയ പേരിന് അംഗീകാരം നൽകി. കമ്പനിയുടെ പേരിൽ മാറ്റം വരുത്തുമെങ്കിലും ഭക്ഷണ വിതരണത്തിനുള്ള സംവിധാനം തുടർന്നും സൊമാറ്റോ എന്ന പേരിൽ തന്നെ അറിയപ്പെടും. കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘എറ്റേണൽ’ എന്ന മാതൃകമ്പിനിയുടെ കീഴിൽ ആകെ നാല് കമ്പനികൾ ആണുള്ളത്. ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റ്, മൂവീസ് ഇവന്റ് എന്നിവയ്ക്കുള്ള ബുക്കിങ് ആപ്പായ ഡിസ്ട്രിക്ട്, ബിസിനസ് ടു ബിസിനസ് ഗ്രോസറി സപ്ലൈ ആയ വെർട്ടിക്കൽ ഹൈപ്പർപ്യുർ എന്നിവയാണ് കമ്പനികൾ. പേരിൽ മാറ്റം കൊണ്ടുവരുന്നതോടെ കമ്പനിയുടെ കോർപറേറ്റ് വെബ്‌സൈറ്റിലും സൊമാറ്റോയ്ക്ക് പകരം പുതിയ പേരായ ‘എറ്റേണൽ’ ആണുണ്ടാവുക.
ALSO READ: എസ്‌ഐപിയില്‍ നിക്ഷേപം എത്രയായി? 5 ലക്ഷം 20 ആക്കാന്‍ ഇത്ര വര്‍ഷം മതി
“ഞങ്ങളുടെ ബോർഡ് ഇന്ന് ഈ മാറ്റത്തിന് അംഗീകാരം നൽകി, ഞങ്ങളുടെ ഓഹരി ഉടമകളും ഈ മാറ്റത്തെ പിന്തുണയ്ക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് അംഗീകരിക്കപ്പെട്ടാൽ, ഞങ്ങളുടെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.com-ൽ നിന്ന് eternal.com-ലേക്ക് മാറും. ഞങ്ങളുടെ സ്റ്റോക്ക് ടിക്കർ സൊമാറ്റോ-യിൽ നിന്ന് എറ്റേണൽ-ലേക്ക് മാറ്റുകയും ചെയ്യും” കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.
പേര് മാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയായാൽ ഓഹരി ലിസ്റ്റിംഗിലും സൊമാറ്റോയുടെ പേര് മാറും. ഡിസംബറിൽ ബോംബെ ഓഹരി വിപണിയിൽ സൊമാറ്റോ ലിസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പേര് മാറ്റം ഉണ്ടാകുന്നത്. സൊമാറ്റോ ഈ വർഷം 17-ാം വാർഷികം ആഘോഷിക്കുകയാണ്.