New ATM Rule: 500 രൂപ മാത്രമല്ല ഇനി എടിഎമ്മിൽ, ആർബിഐ നിർദ്ദേശം ഇങ്ങനെ
New ATM Rule: എസ്ബിഐ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ ബാങ്കുകൾക്കും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. 500-നൊപ്പം 200 ഉം, 100 ഉം നോട്ടുകളും ഇനി ലഭിച്ച് തുടങ്ങും.
അഞ്ഞൂറ് രൂപ മാത്രം എടിഎമ്മുകളിൽ നിന്നും വരുന്ന കാലമൊക്കെ പഴങ്കഥ കൃത്യമായി ചില്ലറ നോട്ടുകൾ കൂടി എടിഎമ്മുകളിൽ എത്തിക്കാൻ ആർബിഐ നിർദ്ദേശം നൽകി കഴിഞ്ഞു. ഏറെക്കാലമായി ബാങ്കുകളുടെ എടിഎമ്മുകളിൽ അഞ്ഞൂറിൻ്റെ നോട്ടുകൾ മാത്രമാണുണ്ടായിരുന്നത്. ഇതുമൂലം വിപണിയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്കായിരുന്നു ഏറ്റവുമാധികം ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇടപാടുകളുടെ എണ്ണം കൂടുന്നതിനാൽ തന്നെ 20, 50,100 നോട്ടുകൾക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. പ്രത്യേകിച്ചും റീട്ടെയിൽ മാർക്കറ്റുകളിലാണ് പ്രശ്നം അധികരിച്ചിരുന്നത്.
ഇത് കണക്കിലെടുത്താണ് എടിഎം മെഷീനുകളിൽ അഞ്ഞൂറിനൊപ്പം ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ കൂടി വെക്കാൻ ബാങ്കുകൾ ആരംഭിച്ചത്. എസ്ബിഐ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ ബാങ്കുകൾക്കും നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. 500-നൊപ്പം 200 ഉം, 100 ഉം നോട്ടുകളും ഇനി ലഭിച്ച് തുടങ്ങും. ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ എ.ടി.എമ്മുകളിൽ ലഭ്യമാകുന്നതോടെ ആളുകൾക്ക് ഇടപാടുകളിലെ ബുദ്ധിമുട്ടിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാകുമെന്ന് ഇന്ത്യൻ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡൻ്റ് മനോജ് കുമാർ ശർമ പറയുന്നു. മിക്ക എടിഎം മെഷീനുകളിലും അഞ്ഞൂറിൻ്റെ നോട്ടുകൾക്കൊപ്പം ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ ഇടുന്ന സംവിധാനം നിർബന്ധമായും നടപ്പാക്കിയിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ എടിഎം പരിധി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ): എസ്ബിഐ എടിഎമ്മുകളിൽ നിന്നും ഒരു ദിവസം പരമാവധി 40,000 രൂപ വരെ പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഈ പരിധി കുറവായിരിക്കാം.
എച്ച്ഡിഎഫ്സി : എച്ച്ഡിഎഫ്സി എടിഎമ്മുകളിൽ ഒരു ദിവസം പരമാവധി 25,000 രൂപ വരെ പിൻവലിക്കാം.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ എടിഎമ്മുകളിൽ ഒരു ദിവസം പരമാവധി 25,000 രൂപ വരെ പിൻവലിക്കാം.
പരിധി അറിയാം
നിങ്ങളുടെ ബാങ്ക് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ പരിശോധിച്ച് പരിധികൾ അറിയുക. പരിധികൾക്കുള്ളിൽ തന്നെ പണം പിൻവലിക്കാൻ ശ്രദ്ധിക്കുക. അധിക ചാർജുകൾ ഒഴിവാക്കാൻ സാധ്യമായത്ര എടിഎം ഇടപാടുകൾ ഒഴിവാക്കുക. ബാങ്കിന്റെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിധികൾ അറിഞ്ഞിരിക്കണം. ബാങ്കുകളുടെ നയങ്ങളെ ആശ്രയിച്ച് പരിധികൾ മാറാം. അതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.