5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Banking Rule: ഇനി ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലൻസ് വേണ്ട, ഇതാണ് പുതിയ മാറ്റം

പലപ്പോഴും സീറോ ബാലൻസ് അക്കൗണ്ടില്‍ മിനിമം ബാലൻസില്ലാത്തിനാൽ മൈനസ് ബാലൻസ് ആവുകയും ഇത് കൂടും തോറും പിഴയുണ്ടാവുകയും ചെയ്യുന്നതാണ് രീതി.

New Banking Rule: ഇനി ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലൻസ് വേണ്ട, ഇതാണ് പുതിയ മാറ്റം
Banking Rules
arun-nair
Arun Nair | Published: 10 May 2024 14:22 PM

ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് വന്ന ഏറ്റവും പ്രധാന മാറ്റങ്ങളിൽ ഒന്നായിരുന്നു സീറോ ബാലൻസ് അക്കൗണ്ടുകൾ. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പ്രത്യേകിച്ച് പൈസയൊന്നും ആവശ്യമില്ലെന്നതാണ് ഇതിൻറെ ഏറ്റവും പ്രധാനകാര്യം. ഇത്തരത്തിൽ നിരവധി കാര്യങ്ങളാണ് സീറോ ബാലൻസ് അക്കൗണ്ടിലുള്ളത്.

എന്നാൽ പലപ്പോഴും സീറോ ബാലൻസ് അക്കൗണ്ടില്‍ മിനിമം ബാലൻസില്ലാത്തിനാൽ മൈനസ് ബാലൻസ് ആവുകയും ഇത് കൂടും തോറും പിഴയുണ്ടാവുകയും ചെയ്യുന്നതാണ് രീതി. പലപ്പോഴും അക്കൗണ്ട് ക്ലോസ് ചെയ്യാനായി എത്തുമ്പോഴാണ് പിഴയെ പറ്റി ആളുകൾ അറിയുന്നത് തന്നെ. അപ്പോഴേക്കും ഇതൊരു വലിയ തുക ആയിട്ടുണ്ടാവും.

ഇത്തരത്തിൽ ബാങ്കുകൾ ചാർജ് ചെയ്യുന്ന തുക നിങ്ങൾ അടയ്ക്കേണ്ട കാര്യമില്ലെന്നാണ് റിസ്സർവ്വ് ബാങ്കിൻറെ നയം. മൈനസ് ബാലൻസ് ആണെങ്കിൽ പോലും നിങ്ങളുടെ അക്കൗണ്ടിൽ കാണിക്കുന്ന മൈനസ് തുകയ്ക്ക് ഒരു പൈസ പോലും നൽകേണ്ടതില്ലെന്നാണ് ആർബിഐയുടെ മാർഗനിർദേശം.

മാത്രമല്ല ആവശ്യമില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തികച്ചും സൗജന്യമായി തന്നെ നിങ്ങൾക്ക് ക്ലോസ് ചെയ്യാം, ബാങ്കുകൾക്ക് ഇതിന് നിരക്ക് ഈടാക്കാനും കഴിയില്ല. പലബാങ്കുകളും അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്ന സമയം അതുവരെ ചാർജ് ചെയ്ത പിഴ തുക( മൈനസ് ബാലൻസ്) ചാർജ് ചെയ്യാൻ സാധ്യതയുണ്ട്.

നിങ്ങൾക്ക് പരാതിപ്പെടാം

ഏതെങ്കിലും ബാങ്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി പിഴ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് ആർബിഐയിൽ പരാതിപ്പെടാം. ഇതിനായി bankingombudsman.rbi.org.in ൽ പോയി നിങ്ങളുടെ പരാതി ആദ്യം രജിസ്റ്റർ ചെയ്യണം. ഇതുകൂടാതെ ആർബിഐയുടെ ഹെൽപ്പ് ലൈൻ നമ്പറിലും പരാതിപ്പെടാം. ഇതിന് ശേഷം ബാങ്കിനെതിരെയും നടപടിയെടുക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ഒരു രൂപ പോലും നൽകേണ്ടതില്ലെന്നതാണ്.