5 Rupee Coin Ban : ഒരു 5 രൂപ നാണയത്തിൽ നിന്നും ബംഗ്ലാദേശിലെ മാഫിയയ്ക്ക് ലഭിച്ചിരുന്നത് 7 രൂപ ലാഭം; അവസാനം RBI അത് പിൻവലിച്ചു
RBI Banned Old 5 Rupee Coin : 500, 1000 രൂപയും ഒരു രാത്രി കൊണ്ട് നിർത്തിലാക്കിയത് പോലെ റിസർവ് ബാങ്ത് ഓഫ് ഇന്ത്യക്ക് പല കാരണങ്ങൾ കൊണ്ട് രാജ്യത്തെ കറൻസികൾ പിൻവലിക്കാൻ സാധിക്കും.
ഒരു രൂപ നോട്ട് ഒഴിച്ച് രാജ്യത്തെ കറൻസികളു നാണയങ്ങളും വിപണിയിലേക്കെത്തുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (ആർബിഐ). അതു പോലെ തന്നെ ചില ഘട്ടങ്ങളിൽ ആർബിഐക്ക് ചില കറൻസികൾ പിൻലിക്കേണ്ടി വന്നേക്കാം. രാജ്യത്തെ കറൻസികളുടെ വിനിമയം ആർബിഐയുടെ നേതൃത്വത്തിലാണെങ്കിലും കണക്കുകളും മറ്റ് കാര്യങ്ങളും എല്ലാം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ്. സാധാരണയായി ഒരു നോട്ട് അല്ലെങ്കിൽ നാണയം പ്രിൻ്റ് ചെയ്യണമെങ്കിൽ ആർബിഐ അത് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രം ആർബിഐയുടെയും മറ്റ് സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കും. അതുപോലെ തന്നെയാണ് നോട്ടുകളും നാണയങ്ങളും പിൻവലിക്കുമ്പോൾ.
കറൻസി നിരോധനം
നിരവധി തവണയാണ് ആർബിഐ രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളും നാണയങ്ങളും പിൻവലിച്ചിട്ടുള്ളത്. 2016ലെ 500, 1000 നോട്ടുകളും കഴിഞ്ഞ വർഷം 2000ത്തിൻ്റെ നോട്ടും പിൻവലിച്ചതിന് പുറമെ ആർബിഐ രാജ്യത്ത് വിനമയത്തിലുണ്ടായിരുന്ന പല കറൻസികളും നാണയങ്ങളും മാറ്റിട്ടുണ്ട്. അവയെല്ലാം നാണയത്തിൻ്റെ മൂല്യമോ, മറ്റ് അധിക ചിലവ് , ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ആർബിഐ നിരോധനമേർപ്പെടുത്തുക. പകരം മറ്റൊരു ഡിസൈൻ പോലെ വേറെ ഒരു ബദൽ മാർഗം ആർബിഐ കണ്ടെത്തിയിരിക്കും. അത്തരത്തിൽ ആർബിഐയുടെ ഏറ്റവും വലിയ തീരുമാനമായിരുന്ന പഴയ അഞ്ച് രൂപ നാണയം പിൻവലിക്കാൻ എടുത്തത്.
ALSO READ : Old Gold Price: പവന് 57200 രൂപ, പഴയ സ്വർണം ഇപ്പോ വിറ്റാൽ എത്ര രൂപ കിട്ടും?
പഴയ അഞ്ച് രൂപ നാണയം
നോട്ടുകൾ പോലെ രാജ്യത്തെ നാണയങ്ങളുടെ വിനിമയം വലിയ തോതിൽ ഉണ്ട്. ഒന്ന്, രണ്ട് രൂപയ്ക്ക് പുറമെ അഞ്ച്, പത്ത്, 20 രൂപയുടെ നാണയങ്ങളാണ് പ്രധാനമായും രാജ്യത്ത് വിനിമയത്തിലുള്ളത്. ഇതിൽ പഴയ അഞ്ച് രൂപ നാണയമായിരുന്നു ഏറ്റവും ശ്രദ്ധേയമായിരുന്നത്. മറ്റ് നാണയ തുട്ടുകളെക്കാൾ അൽപം കട്ടികൂടിയ നാണയമെന്ന് പ്രത്യേകത അഞ്ച് രൂപയ്ക്കുണ്ടായിരുന്നു. എന്നാൽ കുറെ നാളുകളായി ഈ അഞ്ച് രൂപ നാണയ തുട്ടുകൾ വിപണിയിൽ നിന്നും ഇല്ലാതെയായി. പകരം സ്വർണനിറത്തിലുള്ള അഞ്ച് രൂപ തുട്ടുകളാണ് ആർബിഐ വിനിമയത്തിലെത്തിച്ചത്. യഥാർത്തിൽ ആ പഴയ നാണയ തുട്ട് രാജ്യത്തിൻ്റെ സെൻട്രൽ ബാങ്ക് പിൻവലിക്കുകയാണുണ്ടായത്.
അഞ്ച് രൂപ നാണയത്തിനേർപ്പെടുത്തിയ നിരോധനം
ഈ കട്ടിയുള്ള പഴയ അഞ്ച് രൂപ നാണയ തുട്ടുകൾ മറ്റ് ചില ആവശ്യങ്ങൾക്ക് ദേശവിരുദ്ധമായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ആർബിഐ അത് പിൻവലിക്കാൻ തീരുമാനമെടുത്തത്. അതിന് പിന്നിൽ ബംഗ്ലാദേശിലെ ബ്ലേഡ് കമ്പനികളായിരുന്നു. പഴയ അഞ്ച് രൂപ നാണയത്തിനായി ഉപയോഗിക്കുന്ന അത് ലോഹമാണ് ബ്ലേഡ് നിർമിക്കാനും ഉപയോഗിച്ചിരുന്നത്. ഒരു അഞ്ച് രൂപ നാണയ തുട്ടിൽ നിന്നും ആറ് ബ്ലേഡുകൾ വരെ ഉണ്ടാക്കാൻ സാധിക്കും. ഒരു ബ്ലേഡിന് രണ്ട് രൂപ വില ലഭിക്കും. അങ്ങനെ ഒരു അഞ്ച് രൂപ തുട്ടിൽ നിന്നും ഏഴ് രൂപയുടെ ലാഭം ലഭിക്കും.
അവസാനം ആർബിഐ ഈ അനധികൃത ഇടപാട് കണ്ടെത്തി. വിനിമയത്തിൽ നിന്നും ഗണ്യമായി തോതിൽ അഞ്ച് രൂപ തുട്ട് ഇല്ലാതാകുന്നു എന്ന് കണ്ടെത്തിയ ആർബിഐ അഞ്ച് രൂപ നാണയത്തിൻ്റെ ആകൃതിയിലും മറ്റും മാറ്റമുണ്ടാക്കി. നാണയത്തിൻ്റെ കട്ടി കുറച്ച് ആർബിഐ നാണയത്തിനായി ഉപയോഗിച്ചിരുന്ന ലോഹത്തിലും മാറ്റം വരുത്തി. മറ്റ് നാണയങ്ങൾക്ക് ഉപയോഗിക്കുന്ന ലോഹത്തിലും ആർബിഐ ഇതോടെ മാറ്റം വരുത്തിയിരുന്നു.