India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌

Leading Global Gold Reserves : അന്താരാഷ്ട്രതലത്തില്‍, ഗോള്‍ഡ് റിസര്‍വിന്റെ കാര്യത്തില്‍ അമേരിക്കയാണ്‌ മുന്നിലുള്ളത്. ഏകദേശം 8133 ടണ്ണാണ് അവിടെയുള്ളത്. ഏകദേശം 45 ലക്ഷം കോടി രൂപയിലധികം ഇത് വിലമതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ യുഎസിന്റെ ആധിപത്യം ശക്തമാക്കുന്നതില്‍ പോലും ഈ ഗോള്‍ഡ് റിസര്‍വ് വലിയ പങ്കാണ് വഹിക്കുന്നത്

India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌

Gold

Published: 

19 Jan 2025 19:55 PM

ന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സ്വര്‍ണത്തോട് പ്രീതിയുള്ളവര്‍ ഏറെയാണ്. വിശ്വസനീയവും സുരക്ഷിതവുമായ ഒരു നിക്ഷേപമാര്‍ഗമായി പലരും സ്വര്‍ണത്തെ കാണുന്നു. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വര്‍ണവില വര്‍ധനവിന് അടക്കം കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. സ്വർണ്ണത്തെ സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായിട്ടാണ് കാണുന്നത്. ഒരു ആഭരണം എന്ന നിലയില്‍ മാത്രമല്ല, മെച്ചപ്പെട്ട ഒരു സമ്പാദ്യമാര്‍ഗം കൂടിയായാണ് സ്വര്‍ണത്തെ പലരും കാണുന്നത്. ആഗോളതലത്തില്‍ തന്നെ സ്വര്‍ണ്ണ ഉപഭോക്താക്കളുടെ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഉപഭോക്താക്കള്‍ മാത്രമല്ല, നിരവധി ഗോള്‍ഡ് റിസര്‍വുകളും (സ്വർണ്ണ ശേഖരം) ഇന്ത്യയിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് റിസര്‍വ് എവിടെയാണെന്ന് നോക്കാം.

നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലാണ് രാജ്യത്തെ സ്വര്‍ണ്ണ ഉത്പാദനത്തിന്റെ 80 ശതമാനവുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കര്‍ണ്ണാടകയിലെ ഹട്ടിയിലാണ് രാജ്യത്തെ ഏക സജീവ പ്രാഥമിക സ്വര്‍ണ്ണ ഖനിയുള്ളത്. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നതും ഇവിടെ നിന്നാണ്.

കര്‍ണ്ണാടക കഴിഞ്ഞാല്‍ ബിഹാറിലാണ് കൂടുതല്‍ ഗോള്‍ഡ് റിസര്‍വുള്ളത്. രാജ്യത്തിന്റെ സ്വര്‍ണ്ണ ശേഖരത്തിന്റെ 44 ശതമാനവും ബിഹാറിലാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് 25 ശതമാനം സ്വര്‍ണ്ണ ശേഖരവും. ഈ മൂന്ന് സംസ്ഥാനങ്ങളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിലൂടെ വലിയ സംഭാവനയാണ് നല്‍കുന്നത്.

ആഗോളതലത്തില്‍, ഗോള്‍ഡ് റിസര്‍വിന്റെ കാര്യത്തില്‍ യുഎസാണ് മുന്നിലുള്ളത്. ഏകദേശം 8133 ടണ്ണാണ് അവിടെയുള്ളത്. ഏകദേശം 45 ലക്ഷം കോടി രൂപയിലധികം ഇത് വിലമതിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അമേരിക്കയുടെ ആധിപത്യം ശക്തമാക്കുന്നതില്‍ പോലും ഈ ഗോള്‍ഡ് റിസര്‍വ് വലിയ പങ്കാണ് വഹിക്കുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥ സ്വര്‍ണ്ണത്തെ സ്ഥിരവും നിര്‍ണായകവുമായ ഒരു ആസ്തിയെന്ന നിലയിലാണ് ആശ്രയിക്കുന്നത്. സര്‍ക്കാരുകള്‍ക്കും സ്വര്‍ണ്ണം നിര്‍ണായകമാണ്. വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ് ഇത്. വിദേശനാണയ ശേഖരത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങാറുണ്ട്.

Read Also :  മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്

സ്വര്‍ണവില

അതേസമയം, സംസ്ഥാനത്ത് സ്വര്‍ണവില 6,000-ലേക്ക് അടുക്കുകയാണ്. നിലവില്‍ പവന് 59,480 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിച്ചു. എന്നാല്‍ ശനിയാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 120 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഗ്രാമിന് 6435 രൂപയാണ് നിരക്ക്. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. 1,04,000 രൂപയാണ് ഒരു കിലോ വെള്ളിക്ക് വില.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു