5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കേരളം പുറകില്‍ തന്നെ; ഒരു ട്രില്യണ്‍ ഡോളറിലെത്തുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏതാകും?

നിലവില്‍ 2028 സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തിന്റെ ജിഡിപി ഒരു ട്രില്യണ്‍ ഡോളര്‍ നിലവാരം മറികടക്കാനാണ് മഹാരാഷ്ട്ര ശ്രമിക്കുന്നത്. തമിഴ്‌നാടും ഉത്തര്‍പ്രദേശും 2030 ഓടെയും കര്‍ണാടക 2032 ഓടെയും ഒരു ട്രില്യണ്‍ ഡോളര്‍ സ്വന്തമാക്കാനാണ് സാധ്യത

കേരളം പുറകില്‍ തന്നെ; ഒരു ട്രില്യണ്‍ ഡോളറിലെത്തുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏതാകും?
പ്രതീകാത്മക ചിത്രം
shiji-mk
Shiji M K | Published: 11 Apr 2024 12:38 PM

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മികച്ച നിലയിലേക്ക് പുരോഗതി കൈവരിക്കാനും അതിവേഗത്തില്‍ വളരാനുമുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം. ഇതിനിടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പുതിയ കണക്കുകളുമായി പ്രമുഖ ഗവേഷണ ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് രംഗത്തെത്തിയിട്ടുണ്ട്.

2047 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനം ഒരു ട്രില്യണ്‍ ഡോളറില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാകും ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു ട്രില്യണ്‍ ഡോളര്‍ നേട്ടത്തില്‍ എത്തുക. ഇത് 2039 സാമ്പത്തിക വര്‍ഷത്തോടെ ആയിരിക്കും സംഭവിക്കുകയെന്നും ഗവേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 28 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇന്ത്യ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മഹാരാഷ്ട്ര ആയിരിക്കും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരു ട്രില്യണ്‍ ഡോളര്‍ ജിഡിപി എന്ന നേട്ടത്തിലേക്ക് ആദ്യം എത്തിച്ചേരുക. തൊട്ടുപിന്നാലെ കര്‍ണാടകയും ഗുജറാത്തും ഒരു ട്രില്യണ്‍ ഡോളര്‍ ജിഡിപിയിലേക്ക് എത്തിച്ചേരുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് പറയുന്നത്.

2041 സാമ്പത്തിക വര്‍ഷത്തോടെ തമിഴ്‌നാടും 2042 കാലയളവോടെ ഉത്തര്‍പ്രദേശും ഒരു ട്രില്യണ്‍ ഡോളര്‍ ജിഡിപി പദവിയിലേക്ക് ഉയരുമെന്നും ഗവേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം, 2014 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ അളവില്‍ രാജ്യത്തെ എട്ടാമത്തെ വലിയ സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ 2023 ഇപ്പോള്‍ ജിഡിപി റാങ്കിങില്‍ കേരളം പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

കൂടാതെ, 2005 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ ആളോഹരി വരുമാനത്തില്‍ കേരളം നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2014ല്‍ അത് ആറാം സ്ഥാനത്തേക്കും 2023 സാമ്പത്തിക വര്‍ഷത്തില്‍ എട്ടാം സ്ഥാനത്തേക്കും താഴ്ന്നു.

നിലവില്‍ 2028 സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തിന്റെ ജിഡിപി ഒരു ട്രില്യണ്‍ ഡോളര്‍ നിലവാരം മറികടക്കാനാണ് മഹാരാഷ്ട്ര ശ്രമിക്കുന്നത്. തമിഴ്‌നാടും ഉത്തര്‍പ്രദേശും 2030 ഓടെയും കര്‍ണാടക 2032 ഓടെയും ഒരു ട്രില്യണ്‍ ഡോളര്‍ സ്വന്തമാക്കാനാണ് സാധ്യത.