Post Office Savings Scheme: റിട്ടയര്‍മെന്റ് കാലത്തേക്കായി പ്ലാന്‍ തിരയുകയാണോ? പോസ്റ്റ് എഫ്ഡി ആണോ എന്‍എസ്‌സി ആണോ മികച്ചത്?
Post Office Schemes For Retirement Planning: പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപമായ ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍ എസ് സിയും മികച്ച രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ്. ഇവയില്‍ ഏതില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. പരിശോധിക്കാം.

ജോലി ഉണ്ടായിരിക്കുന്ന സമയത്ത് തന്നെ പലരും റിട്ടയര്‍മെന്റിന് ശേഷം ജീവിതം ആസ്വദിക്കുന്നതിനായി പണം നിക്ഷേപിച്ച് തുടങ്ങാറുണ്ട്. അത്തരത്തില്‍ റിട്ടയര്‍മെന്റ് ലൈഫ് പ്ലാന്‍ ചെയ്യുന്നവര്‍ക്കായി ഒട്ടനവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപമായ ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍ എസ് സിയും മികച്ച രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ്. ഇവയില്‍ ഏതില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. പരിശോധിക്കാം.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
7.7 ശതമാനം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. 1000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. 100 ന്റെ ഗുണിതങ്ങളായി 1000ത്തിന് മുകളില്‍ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല ഉണ്ടായിരിക്കില്ല.




കൂടാതെ നികുതി നിയമത്തിന്റെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്കും ഈ പദ്ധതി അര്‍ഹമാണ്. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഇവയ്ക്ക് പുറമെ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള സെക്യൂരിറ്റിയായി നിങ്ങള്‍ക്ക് ഈ നിക്ഷേപം പണയം വെക്കാനും സാധിക്കും.
അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ നിക്ഷേപം 7,24,517 രൂപയായി വളരുന്നു. പലിശയായി മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്നത് 2,24,517 രൂപയാണ്.
പോസ്റ്റ് ഓഫീസ് എഫ്ഡി
7.5 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് എഫ്ഡിക്ക് ലഭിക്കുന്നത്. ഇത് വര്‍ഷംതോറും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. 1000 രൂപയിലാണ് നിക്ഷേപം ആരംഭിക്കുന്നത്. എത്ര രൂപ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. 100 ന്റെ ഗുണിതങ്ങളായിരിക്കണം അവയെന്ന് മാത്രം.
ഈ നിക്ഷേപവും നികുതി നിയമത്തിന്റെ സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. അഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ഈ കാലാവധി നീട്ടാനുള്ള അവസരവുമുണ്ട്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ സെക്യൂരിറ്റിയായി നിക്ഷേപം പണയം വെക്കാനും സാധിക്കും.
Also Read: SIP: 1.5 ലക്ഷം ഒറ്റത്തവണ നിക്ഷേപിക്കാനുണ്ടോ? 80 ലക്ഷമായി വളരാന്‍ ഇത്ര വര്‍ഷം മതി
അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 7,24,974 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക. പലിശയായി മാത്രം 2.24,974 രൂപ ലഭിക്കും.
ഏതാണ് മികച്ചത്
കോമ്പൗണ്ട് റിട്ടേണുകളോട് താത്പര്യമുള്ളവര്‍ക്ക് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. പലിശ പേഔട്ടുകള്‍ ആവശ്യമുണ്ടെങ്കിലോ അല്ലെങ്കില്‍ നിക്ഷേപ കാലാവധി നീട്ടാനോ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.