Credit Card: ഫ്രീ ഫ്രീ ഫ്രീ; ഈ ക്രെഡിറ്റ് കാര്‍ഡുകളുമായി എയര്‍പോര്‍ട്ട് ലോഞ്ചില്‍ സൗജന്യമായി കയറാം
Credit Cards Offers Free Airport Lounge Access: നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനോടൊപ്പം വിമാന യാത്രകള്‍ നടത്തുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടും. എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.

വിമാനയാത്രകള്‍ നടത്താത്തവര്‍ വളരെ വിരളമാണല്ലേ? ട്രെയിനും ബസുമെല്ലാം പോലെ ഇന്ന് വിമാനങ്ങളും ആളുകള്‍ക്ക് സ്വീകാര്യമാണ്. അതിനാല്‍ തന്നെ എയര്‍പോര്‍ട്ട് ലോഞ്ചുകളും ഉപയോഗിക്കുന്നവര്‍ നിരവധി. ഇത്തരത്തില്‍ ലോഞ്ചുകള്‍ ഉപയോഗിക്കുന്നതിന് പലരെയും സഹായിക്കുന്നത് ക്രെഡിറ്റ് കാര്‍ഡുകളാണെന്ന് പറയാം.
നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനോടൊപ്പം വിമാന യാത്രകള്‍ നടത്തുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടും. എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.
എസ്ബിഐ എലൈറ്റ്
എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഒരു പാദത്തില്‍ രണ്ട് തവണ എയര്‍പോര്‍ട്ട് ലോഞ്ച് സൗജന്യമായി ആക്‌സസ് ചെയ്യാവുന്നതാണ്. ഈ കാര്‍ഡിന് 4,999 രൂപയാണ് വാര്‍ഷിക ഫീസായി ഈടാക്കുന്നത്.




ഐസിഐസിഐ സഫിറോ
ഈ കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് പാദത്തില്‍ നാല് തവണ നിങ്ങള്‍ക്ക് സൗജന്യമായി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ചിലേക്ക് പ്രവേശിക്കാവുന്നതാണ്. വര്‍ഷത്തില്‍ രണ്ട് തവണ സൗജന്യ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസുമുണ്ട്. ഈ കാര്‍ഡിന് ജോയിനിങ് ഫീസായി 6,500 രൂപയും വാര്‍ഷിക ഫീസായി 3,500 രൂപയുമാണ് വാങ്ങിക്കുന്നത്.
Also Read: Government Investment Schemes: സര്‍ക്കാരല്ലേ വിശ്വസിക്കാം! കിടു സമ്പാദ്യ പദ്ധതികളല്ലേ കയ്യിലുള്ളത്
എച്ച്ഡിഎഫ്‌സി റെഗാലിയ ഗോള്‍ഡ്
ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആയിരത്തിലധികം വിമാനത്താവളങ്ങളില്‍ നിങ്ങള്‍ക്ക് സൗജന്യമായി ലോഞ്ച് ആക്‌സസ് ചെയ്യാവുന്നതാണ്. ഇന്ത്യയ്ക്കുള്ളില്‍ 12 സൗജന്യ ആക്‌സസ് ലഭിക്കുന്നതാണ്. ജോയിനിങ് ഫീസായി 2,500 രൂപയും വാര്‍ഷിക പുതുക്കലിനായി 2,500 രൂപയുമാണ് ഈ കാര്‍ഡ് ഈടാക്കുന്നത്.